Categories
latest news

ഫുട്ബോൾ കവറേജിനിടെ കേട്ട അശ്ലീല ശബ്ദങ്ങൾക്ക് ബിബിസി ക്ഷമ ചോദിച്ചു

ഒരു എഫ്‌എ കപ്പ് മത്സരത്തിന്റെ തത്സമയ സംപ്രേക്ഷണത്തിനിടെ ഒരു കുസൃതിക്കാരൻ സ്റ്റുഡിയോയിൽ ഒളിപ്പിച്ച മൊബൈൽ ഫോണിലൂടെ അശ്ലീല ശബ്‌ദങ്ങൾ സംപ്രേക്ഷണം ചെയ്‌തതിനെ തുടർന്ന് ബിബിസി ക്ഷമാപണം നടത്തി. ചൊവ്വാഴ്ച മോളിനക്സ് സ്റ്റേഡിയത്തിൽ വോൾവർഹാംപ്ടണും ലിവർപൂളും തമ്മിലുള്ള മത്സരത്തിന് മുമ്പ് മുൻ ഇംഗ്ലണ്ട് സ്‌ട്രൈക്കർ ഗാരി ലിനേക്കർ അവതരിപ്പിച്ച ഫുട്ബാൾ അവലോകന പരിപാടിയെ ഈ അപ ശബ്ദങ്ങൾ തടസ്സപ്പെടുത്തിയിരുന്നു . “ജാർവോ” എന്ന് സ്വയം വിളിക്കുന്ന ഒരു യൂട്യൂബ് തമാശക്കാരൻ ആയിരുന്നു ഇതിനു പിന്നിൽ . താനാണെന്ന് സമ്മതിച്ച് ഇയാൾ ട്വീറ്റ് ചെയ്യുകയും ശബ്ദങ്ങൾ കേൾപ്പി ക്കാൻ ഫോണിലേക്ക് വിളിക്കുന്നത് കാണിക്കുന്ന ഒരു വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്തു.
ഇതേത്തുടർന്നായിരുന്നു ബിബിസി-യുടെ ക്ഷമ ചോദിക്കൽ.

Spread the love
English Summary: BBC apologises for inappropriate noises heard during football coverage

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick