Categories
latest news

ഉത്തരക്കടലാസുകള്‍ ഓണ്‍ലൈനായി മൂല്യനിര്‍ണയം സാധ്യമോ..? ഇതാ ഒരു സംസ്ഥാനം തുടങ്ങിക്കഴിഞ്ഞു

ലക്ഷക്കണക്കിനാളുകള്‍, അല്ലെങ്കില്‍ വിദ്യാര്‍ഥികള്‍ എഴുതുന്ന പരീക്ഷകളുടെ( ബബ്‌ളിങ് ചെയ്യാത്ത തരത്തിലുള്ള) ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയം ചെയ്യാന്‍ നമ്മള്‍ ഇപ്പോഴും മിക്കവാറും പഴയ രീതി തന്നെയാണ് ഉപയോഗിക്കുന്നത്. ഈ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യുഗത്തില്‍ പോലും ഉത്തരക്കടലാസ് പരിശോധന പരമ്പരാഗത രീതിയിലാണ് പലപ്പോഴും. അത് മാറ്റി മൂല്യനിര്‍ണയം ഓണ്‍ലൈനിലാക്കാനാവുമോ…അതൊന്നും പറ്റില്ലെന്ന് പറയാന്‍ വരട്ടെ. ഇന്ത്യയില്‍ ഒരു സംസ്ഥാനത്ത് ആ സംവിധാനം നടപ്പാക്കിക്കഴിഞ്ഞിരിക്കുന്നു. അത് തെലങ്കാനയാണ്.
തെലങ്കാന സ്റ്റേറ്റ് ബോർഡ് ഓഫ് ഇന്റർമീഡിയറ്റ് എജ്യുക്കേഷൻ (ടിഎസ്ബിഇഇ) ഈ മാർച്ച് മുതൽ ഇന്റർമീഡിയറ്റ് പബ്ലിക് പരീക്ഷകളുടെ ഉത്തരക്കടലാസുകളുടെ ഓൺലൈൻ ഡിജിറ്റൽ മൂല്യനിർണ്ണയം സ്വീകരിക്കാൻ തീരുമാനിച്ചു. ഓൺലൈൻ മൂല്യനിർണ്ണയ സംവിധാനം ഉത്തരക്കടലാസ് മൂല്യനിർണ്ണയ പ്രക്രിയയെ സുതാര്യവും കാര്യക്ഷമവും കൃത്യവും വേഗമേറിയതുമാക്കുമെന്നു ടിഎസ്ബിഇ സെക്രട്ടറി നവിൻ മിത്തൽ പറഞ്ഞു. “ ഒസ്മാനിയ സർവകലാശാലയും അംബേദ്കർ സർവകലാശാലയും ഇതിനകം തന്നെ ഓൺ‌ലൈൻ മൂല്യനിർണ്ണയം വിജയകരമായി നടപ്പിലാക്കുന്നുണ്ട്. അതിനെക്കുറിച്ച് പരാതികളൊന്നുമില്ല.”– നവിൻ മിത്തൽ വ്യക്തമാക്കി.

Spread the love
English Summary: answer scripts to be evaluated online from March

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick