Categories
kerala

ലോകകപ്പിന്റെ ആവേശ ചിത്രം പകര്‍ത്തി പാലക്കാട്ടുകാരി അനിത ഗീത ‘കപ്പടിച്ചു’

കണ്ണൂർ സർവകലാശാലയുടെ മാധ്യമ പഠന വിഭാഗം സംഘടിപ്പിക്കുന്ന നാഷണൽ മീഡിയ ഫെസ്റ്റ് ‘അഡ് ആസ്ട്രാ 2023’ ഫെബ്രുവരി 21 ന് ആരംഭിക്കുകയാണ്. ഫെസ്റ്റിന്റെ ഭാഗമായി ഒരുക്കിയ ഫോട്ടോഗ്രഫി മത്സരത്തിൽ പാലക്കാട് സ്വദേശിനി അനിത ഗീത മികച്ച വിജയിയായി. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി പേര്‍ പങ്കെടുത്ത മല്‍സരത്തില്‍ അനിതയുടെ ഫോട്ടോ ആണ് ഏറ്റവും വാര്‍ത്താ മൂല്യമുള്ള മികച്ച ദൃശ്യമായി തിരഞ്ഞെടുക്കപ്പെട്ടത്.

അനിത ഗീത പകർത്തിയ ദൃശ്യം

നാടും നാട്ടുകാരും ഹൃദയത്തിലേറ്റിയ ലോകകപ്പ് ഫുട്ബോൾ ദിവസങ്ങളെ പകർത്തുകയായിരുന്നു വിഷയം. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി വ്യക്തികളാണ് മത്സരത്തിൽ പങ്കെടുത്തത്. ഫുട്ബോൾ കേവലം കളിക്കളത്തിൽ മാത്രമല്ല ജന മനസ്സിനെയും പ്രായഭേദമില്ലാതെ കീഴടക്കുന്നുവെന്ന് പകർത്തിയ ചിത്രത്തിനാണ് മത്സരത്തിൽ ഒന്നാമത് എത്തിയത്. പാലക്കാടുക്കാരിയായ അനിത ഗീത എടുത്ത ചിത്രത്തിൽ KSRTC ബസ്സിൽ യാത്ര ചെയ്യുന്ന വൃദ്ധൻ ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കുന്ന ദൃശ്യമാണ് ഒപ്പിയെടുത്തിരിക്കുന്നത്. ക്യാമറയിലൂടെ എടുക്കുന്നത് നിശ്ചല ചിത്രങ്ങളിൽ ജീവിതത്തിന്റെ പകർപ്പ് കൂടിയാകുമ്പോൾ മനോഹാരിതയേറും. ഈ മനോഹാരിതയാണ് അനിത ഗീതയെ ഒന്നാം സ്ഥാനത്തിന് അർഹയാക്കിയത്.

thepoliticaleditor

വിദ്യാർത്ഥികൾക്കു വേണ്ടി ഇത്തരത്തിലുള്ള നിരവധി പരിപാടികളാണ് അഡ് ആസ്ട്രാ 2023 നാഷണൽ മീഡിയ ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. രണ്ടു ദിവസം നീണ്ടു നിൽക്കുന്ന ഫെസ്റ്റിൽ കേരളത്തിലെ പ്രമുഖരായ മാധ്യമ പ്രവർത്തകരും ഭാഗമാകും. മാറുന്ന മാധ്യമ പാരമ്പര്യത്തെ വിദ്യാർത്ഥികളിലേക്ക് എത്തിക്കുന്ന ചർച്ചകളാണ് ഫെസ്റ്റിന്റെ പ്രധാന ആകർഷണം. ഫെബ്രുവരി 22, 23 ദിവസങ്ങളിലാണ് നാഷണൽ മീഡിയ ഫെസ്റ്റ് കണ്ണൂർ യൂണിവേഴ്സിറ്റി മാങ്ങാട്ടുപറമ്പ ക്യാമ്പസിൽ നടക്കുന്നത്.

Spread the love
English Summary: anitha geetha won the photography competition

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick