Categories
latest news

ജമ്മു-കശ്മീരിൽ ആശങ്കയായി രണ്ടാം ദിനവും ആക്രമണം

ജമ്മു കശ്മീരിൽ ആശങ്കയായി രണ്ടാം ദിനവും ആക്രമണം.. ശ്രീനഗറിലെ ഈദ്ഗാഹിൽ ഭീകരരുടെ ഗ്രനേഡ് ആക്രമണത്തിൽ നാട്ടുകാരന് പരുക്കേറ്റു. അജാസ് അഹമ്മദ് എന്നയാൾക്കാണ് പരുക്കേറ്റത്. പ്രദേശം വളഞ്ഞ സുരക്ഷാസേന മേഖലയിൽ തിരച്ചിൽ തുടങ്ങി. ജമ്മുവിൽനിന്ന് 10 കിലോമീറ്റർ അകലെ ബജാൽത്തയിൽ ശനിയാഴ്ച രാത്രി സ്ഫോടകവസ്തു പൊട്ടിത്തെറിച്ചതും ഭീകരാക്രമണമാണ് എന്ന സംശയത്തിലാണ് പൊലീസ്.

ശനിയാഴ്ച രാവിലെ നര്‍വാളിലെ ട്രാന്‍സ്‌പോര്‍ട്ട് യാര്‍ഡില്‍ നടന്ന ഇരട്ട സ്ഫോടനങ്ങളിൽ ഏഴ് പേര്‍ക്ക് പരിക്കേറ്റു. ഇതോടെ കശ്മീരിൽ കഴിഞ്ഞ രണ്ടു ദിവസത്തിനിടെ നാലു ഭീകരാക്രമണങ്ങളിലായി 11 പേർക്ക് പരുക്കേറ്റു.

thepoliticaleditor

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര അടുത്ത ദിവസങ്ങളില്‍ ജമ്മു മേഖലയിലും തുടര്‍ന്ന് കാശ്മീരിലും പര്യടനം തുടരുന്നുണ്ട്. റിപ്പബ്ലിക് ദിനാചരണവും അടുത്തു വരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ സന്നാഹങ്ങളെ വെല്ലുവിളിക്കുന്ന ആക്രമണങ്ങള്‍ തുടരെ ഉണ്ടാവുകയാണ്.

Spread the love
English Summary: AGAIN TERRORIST ATTACK IN KASHMIR

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick