Categories
kerala

നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ബൈക്കിലെത്തി ആക്രമണം

തൃശൂർ സ്വദേശിയായ നടൻ സുനിൽ സുഖദയുടെ കാറിനുനേരെ ആക്രമണം. തൃശൂർ കുഴിക്കാട്ടുശേരിയിൽ വച്ചാണ് സംഭവം. രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ കാർ ആക്രമിക്കുകയായിരുന്നു. എന്നാൽ തനിക്കു മർദനമേറ്റെന്നള്ള വാർത്ത ശരിയല്ലെന്നു സുനിൽ ഒരു പത്രമാധ്യമത്തോട്‌ അറിയിച്ചു. സംഭവത്തിൽ ആളൂർ പൊലീസ് കേസെടുത്തിട്ടുണ്ട്.
നാടക പരിശീലനവുമായി ബന്ധപ്പെട്ടാണ് സുനിൽ കുഴിക്കാട്ടുശേരിലെത്തിയത്. സുഹൃത്തുക്കളായ നാല് പേർക്കൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അക്രമം നടന്നത് . യാത്രയ്ക്കിടെ വഴിയിലുണ്ടായിരുന്ന ബൈക്ക് യാത്രികനോട് ഒതുങ്ങിയിരിക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ രണ്ടു ബൈക്കുകളിലായെത്തിയ നാലുപേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. തനിക്കും ഒപ്പമുണ്ടായിരുന്ന ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവർക്കും മർദ്ദനമേറ്റതായി സുനിൽ സുഖദ ഒരു ദൃശ്യ മാധ്യമത്തിനോട് പ്രതികരിച്ചു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick