Categories
latest news

ഒരേ തൂവല്‍ പക്ഷികളായി മുസ്ലീം മത ബോര്‍ഡും സംഘപരിവാറും…പത്താനില്‍ ഷാരൂഖ് രംഗങ്ങളില്‍ അശ്ലീലം,ബഹിഷ്‌കരിക്കണം

പത്താന്‍ സിനിമയ്‌ക്കെതിരെ മുസ്ലീം മതവാദികളും. അവര്‍ക്ക് പ്രശ്‌നം ഷാരൂഖ് ഖാന്‍ ആണ്. ബെഷ്‌റം രംഗ് എന്ന പാട്ട് രംഗത്ത് ഷാരൂഖ് ഖാന്റെ പ്രകടനം അശ്ലീലമാണെന്ന് ആരോപിച്ച് മധ്യപ്രദേശ് ഉലമ ബോര്‍ഡ് രംഗത്ത് വന്നു. സിനിമ റിലീസ് ചെയ്യരുതെന്ന് ഉലമ ബോര്‍ഡ് ആവശ്യപ്പെട്ടു. സിനിമയിലെ രംഗങ്ങളില്‍ അശ്ലിലമുണ്ടെന്നും അവ ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുന്നതായും അതിനാല്‍ സിനിമ ബഹിഷ്‌കരിക്കണമെന്നും ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അനസ് അലി ആവശ്യപ്പെട്ടു.

ദീപിക പദുക്കോണിനെതിരെ സംഘപരിവാര്‍ രംഗത്തു വന്നതും ഇതേ പാട്ടു രംഗത്തിന്റെ പേരിലായിരുന്നു. ദീപിക ബിക്കിനി ഇട്ട് അഭിനയിച്ചതും ഓറഞ്ച് നിറമുള്ള വസ്ത്രമായതും സംഘപരിവാറും പ്രത്യേകിച്ച് ബി.ജെ.പി.യും വന്‍ ആരോപണങ്ങള്‍ക്ക് വിധേയമാക്കി. മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര തന്നെ വിദ്വേഷ ആരോപണവുമായി രംഗത്തു വന്നിരുന്നു. തുടര്‍ന്ന് സിനിമ ബഹിഷ്‌കരിക്കാനായി സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ കാമ്പയിനും വിവിധ ബി.ജെ.പി. കേന്ദ്രങ്ങള്‍ തുടങ്ങി.

thepoliticaleditor

ബി.ജെ.പി.യുടെ വിദ്വേഷ കാമ്പയിന്‍ അരങ്ങു തകര്‍ക്കുമ്പോഴാണ് ഇപ്പോള്‍ സമാന ആരോപണവുമായി മുസ്ലിം മത ബോര്‍ഡും രംഗത്തു വന്നരിക്കുന്നത്. സിനിമയില്‍ അശ്ലീലമാണെന്ന് ഒട്ടേറേ പേരുടെ ഫോണ്‍ കോളുകള്‍ തങ്ങള്‍ക്ക് കിട്ടിയതായി ഉലമ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അനസ് അലി പറഞ്ഞു.
‘ ഷാരുഖ് ഖാന്‍ നല്ല നടനാണ്, എല്ലാവര്‍ക്കും ഇഷ്ടവുമാണ്. പക്ഷേ ഞങ്ങള്‍ക്ക് ഒട്ടേറെ ഫോണ്‍കോളുകള്‍ കിട്ടി. സിനിമയിലെ അശ്ലീലത്തില്‍ രോഷം പ്രകടിപ്പിക്കുന്നതായിരുന്നു അവ. മാത്രമല്ല ഇസ്ലാമിനെ തെറ്റായി ചിത്രീകരിക്കുന്ന രീതിയിലുള്ള വൃത്തികേടുകള്‍ സിനിമയിലുണ്ടെന്ന് പറയുന്നു’- അലി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick