Categories
kerala

കാണാതെ പോകരുത്‌ നമ്മളെ കൊതിപ്പിച്ച നായികാനായകന്‍മാരെ

തളിപ്പറമ്പ്‌ അന്താരാഷ്ട്ര ചലച്ചിത്രോല്‍സവ വേദിക്കരികില്‍ ഒരുക്കിയ ഫോട്ടോ പ്രദര്‍ശനശാലയില്‍ കയറിയാല്‍ നമ്മള്‍ കാണുക കറുപ്പിലും വെളുപ്പിലും നിറയുന്ന മലയാള സിനിമാ സൗന്ദര്യം. നിശ്ചല ഫോട്ടോഗ്രഫിയുടെ പര്യായപ്പേരായി മലയാളത്തില്‍ സ്ഥിര പ്രതിഷ്‌ഠിതനായ പുനലൂര്‍ രാജന്റെ ശേഖരത്തിലെ ഇരുന്നൂറോളം ചിത്രങ്ങളില്‍ മലയാളത്തിലെ നായികാ നായക സൗന്ദര്യത്തിന്റെ യഥാര്‍ഥ ലോകം കാണാം, ഒപ്പം സിനിമയുടെ അണിയറയിലും അരങ്ങിലും ഒരു കാലത്ത്‌ അടക്കി വാണ അംബര ചുംബികളായ വ്യക്തിത്വങ്ങളുടെ അപൂര്‍വ്വ നിമഷങ്ങള്‍ ഒരു പുരാചിത്രലോകത്തിലെന്ന പോലെ ആസ്വദിക്കുകയും ചെയ്യാം.

ബുധനാഴ്‌ച സമാപിക്കുന്ന ചിത്രപ്രദര്‍ശനം സിനിമയെ സ്‌നേഹിക്കുന്നവര്‍ക്കെല്ലാം അതീവ ഹൃദ്യമായ കാഴ്‌ചവിരുന്നാണ്‌ ഒരുക്കുന്നത്‌.

thepoliticaleditor

ചലച്ചിത്രോല്‍സവത്തിലെ സിനിമകള്‍ കാണാന്‍ സമയമില്ലാത്തവര്‍ക്കു പോലും അപൂര്‍വ്വ സൗഭാഗ്യമാണ്‌ ഈ ചിത്രപ്രദര്‍ശനം എന്നത്‌ തര്‍ക്കമറ്റതാണ്‌.

പ്രശസ്‌തനായ മാധ്യമ പ്രവര്‍ത്തകന്‍ മാങ്ങാട്‌ രത്‌നാകരന്‍ ആണ്‌ ഈ ചിത്രങ്ങള്‍ തിരഞ്ഞെടുത്ത്‌ അവതരിപ്പിച്ചിരിക്കുന്നത്‌.

ഇന്നലെ സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പ്രദര്‍ശനം ഉദ്‌ഘാടനം ചെയ്‌തു.

തളിപ്പറമ്പ്‌ ചിറവക്കിനടുത്തെ മൊട്ടമ്മല്‍ മാളിന്റെ അങ്കണത്തിലാണ്‌ പ്രദര്‍ശനം. പ്രവേശനം സൗജന്യമാണ്‌.

Spread the love
English Summary: thalipparambu film festival

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick