Categories
latest news

പ്രചണ്ഡ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയാകും, രണ്ടര വർഷം കഴിഞ്ഞാൽ ശർമ ഒലി

രണ്ട് നേതാക്കളും ചൈനയെ അനുകൂലിക്കുന്നവരാണ്

Spread the love

പുഷ്പ കമൽ ദഹൽ എന്ന പ്രചണ്ഡ നേപ്പാളിന്റെ പുതിയ പ്രധാനമന്ത്രിയാകും. പ്രസിഡന്റ് വിദ്യാദേവി ഭണ്ഡാരി ഞായറാഴ്ച വൈകുന്നേരം അദ്ദേഹത്തിന്റെ നിയമനം പ്രഖ്യാപിച്ചു. തിങ്കളാഴ്ച വൈകീട്ട് നാലിന് പ്രചണ്ഡ സത്യപ്രതിജ്ഞ ചെയ്യും. മൂന്നാം തവണയാണ് പ്രചണ്ഡ നേപ്പാളിന്റെ പ്രധാനമന്ത്രിയാകുന്നത്. ആദ്യമായി 2008 മുതൽ 2009 വരെയും രണ്ടാം തവണ 2016 മുതൽ 2017 വരെയും ഈ പദവി വഹിച്ചിരുന്നു.

മുൻ പ്രധാനമന്ത്രി കെപി ശർമ ഒലിയുമായുള്ള കരാർ പ്രകാരം പ്രചണ്ഡ ആദ്യ രണ്ടര വർഷം പ്രധാനമന്ത്രിയായി തുടരും. ഇതിന് ശേഷം ഒലിയുടെ പാർട്ടിയായ സിപിഎൻ-യുഎംഎൽ അധികാരം ഏറ്റെടുക്കും. അതായത് രണ്ടര വർഷത്തിന് ശേഷം മുൻ പ്രധാനമന്ത്രി കെപി ശർമ ഒലിക്ക് വീണ്ടും പ്രധാനമന്ത്രിയാകാം. ഈ രണ്ട് നേതാക്കളും ചൈനയെ അനുകൂലിക്കുന്നവരാണ് എന്നതാണ് പ്രത്യേകത. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രചണ്ഡയെ അഭിനന്ദിച്ചു.

thepoliticaleditor
Spread the love
English Summary: prachanda new prime minister of nepal

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick