Categories
kerala

വിവാഹ മോചനം കിട്ടാന്‍ ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞിരിക്കണമെന്ന വ്യവസ്ഥ മൗലികാവകാശ ലംഘനം-ഹൈക്കോടതി

വിവാഹമോചനം ലഭിക്കാനായി പരസ്‌പര സമ്മതത്തോടെ വിവാഹമോചന ഹര്‍ജി സമര്‍പ്പിക്കുന്നതിന്‌ കുറഞ്ഞത്‌ ഒരു വര്‍ഷമെങ്കിലും വേര്‍പിരിഞ്ഞ്‌ ജീവിച്ചിരിക്കണമെന്ന വ്യവസ്ഥ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഭരണഘടനാവിരുദ്ധവുമാണെന്ന്‌ കേരള ഹൈക്കോടതി.
വിവാഹമോചനത്തിനായി നിര്‍ബന്ധപൂര്‍വ്വം ഒരു കാലാവധി വരെ കാത്തിരിക്കണമെന്ന നിയമ വ്യവസ്ഥ പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളെ, പ്രത്യേകിച്ച് ഇന്ത്യൻ വിവാഹമോചന നിയമം ബാധകമാകുന്ന ക്രിസ്ത്യൻ പൗരന്മാരുടെ അവകാശങ്ങളെ ലംഘിക്കുന്നുവെന്ന് ജസ്റ്റിസ് എ മുഹമ്മദ് മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞു.

Spread the love
English Summary: One-year wait for seeking divorce by mutual consent violates fundamental rights : Kerala HC

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick