Categories
latest news

ചുമയില്ല, പനിയില്ല, കൂടുതല്‍ വ്യാപനശേഷി…പുതിയ വൈറസ്‌ കൂടുതല്‍ വിനാശകാരി

ലക്ഷണങ്ങളിലൂടെ കണ്ടു പിടിക്കാനാവാത്ത അതിവ്യാപന ശേഷിയുള്ള വിനാശകാരിയായ വൈറസാണ്‌ പുതിയ കൊവിഡ്‌ വൈറസ്‌ എന്ന്‌ ശാസത്ര ലോകം. ഇന്ത്യന്‍ ആരോഗ്യമന്ത്രാലയം പുറത്തു വിട്ട മുന്നറിയിപ്പു റിപ്പോര്‍ട്ടിലും ഇത്‌ എടുത്തു പറയുന്നു. ചുമയോ പനിയോ ഉണ്ടാകില്ല, ചിലരില്‍ മാത്രം സന്ധി വേദന, തലവേദന, കഴുത്തു വേദന, നടുവേദന, ന്യുമോണിയ, വിശപ്പില്ലായ്‌മ എന്നിവ കണ്ടേക്കാം.
അതേസമയം കുറഞ്ഞ ഇന്‍ക്യുബേഷന്‍ പിരീഡ്‌ മാത്രമുള്ള വൈറസാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്‌. അതിനാല്‍ രോഗം പകര്‍ച്ച പഴയതിലും വേഗത്തിലായിരിക്കും. ഒരാളില്‍ വൈറസ്‌ വളര്‍ച്ച പ്രാപിച്ച്‌ പകരാനിടയാക്കുന്നതിന്‌ എടുക്കുന്ന കാലയളവ്‌ കുറവാണെന്നര്‍ഥം. ഡെല്‍റ്റ വകഭേദത്തെക്കാളും അഞ്ചിരട്ടി ശക്തിയുള്ളതും മരണ നിരക്ക്‌ വര്‍ധിപ്പിക്കുന്നതുമാണ്‌ പുതിയ വകഭേദമെന്നും മുന്നറിയിപ്പില്‍ പറയുന്നു. മാസ്‌ക്‌ ധരിക്കേണ്ടത്‌ അ്‌ത്യാവശ്യമാണെന്ന്‌ അറിയിപ്പില്‍ ഉണ്ട്‌.
ചൈന, ബ്രസീൽ, ജപ്പാൻ, ദക്ഷിണ കൊറിയ, യുഎസ് എന്നിവിടങ്ങളിൽ കൊറോണ വൈറസ് കേസുകൾ വർധിച്ചതോടെ, അണുബാധയുടെ വ്യാപനം തടയുന്നതിനുള്ള പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്രം ബുധനാഴ്ച പ്രഖ്യാപിച്ചു. ജീനോം സീക്വൻസിങ് വേഗത്തിലാക്കാനും വൈറസിന്റെ വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരുകളോടും ആവശ്യപ്പെട്ടിട്ടുണ്ട്.

ഒമൈക്രോണിന്റെ ബിഎഫ്.7 വേരിയന്റിലുള്ള നാല് കേസുകൾ ഇന്ത്യയിൽ കണ്ടെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ഗുജറാത്തിൽ രണ്ടുപേരിലും ഒരു കേസ് ഒഡീഷയിലും കണ്ടെത്തി.

thepoliticaleditor
Spread the love
English Summary: new-varient-of-covid-virus-more virulent

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick