Categories
kerala

അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന്‌ തുടങ്ങുന്നു, ഇന്ന്‌ രണ്ട്‌ മലയാള സിനിമകള്‍

ഉദ്‌ഘാടന ചിത്രമായി ട്രയാങ്കിള്‍ ഓഫ്‌ സാഡ്‌നെസ്‌ എന്ന സിനിമ പ്രദര്‍ശിപ്പിക്കും. ആലിങ്കീല്‍ പാരഡൈസ്‌, ക്രൗണ്‍ എന്നീ രണ്ട്‌ തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌

Spread the love

തളിപ്പറമ്പില്‍ അന്തര്‍ദ്ദേശീയ ചലച്ചിത്രമേളയ്‌ക്ക്‌ ഇന്ന്‌ തുടക്കമാകും. ഔദ്യോഗിക ഉദ്‌ഘാടനച്ചടങ്ങ്‌ വൈകീട്ട്‌ ആറു മണിക്ക്‌ അടൂര്‍ ഗോപലകൃഷ്‌ണന്‍ നിര്‍വ്വഹിക്കുമെങ്കിലും സിനിമകള്‍ രാവിലെ പത്ത്‌ മണി മുതല്‍ സ്‌ക്രീനിങ്ങ്‌ ആരംഭിക്കും. തളിപ്പറമ്പ്‌ നഗരത്തില്‍ തന്നെയുള്ള ക്രൗണ്‍, ആലിങ്കീല്‍ പാരഡൈസ്‌ തിയറ്ററുകളിലും രാജാസ്‌ കണ്‍വെന്‍ഷന്‍ സെന്റര്‍ ഹാളിലുമായാണ്‌ സിനിമകള്‍ പ്രദര്‍ശിപ്പിക്കുക.
ഇന്ന്‌ രാവിലെ പത്ത്‌ മണിക്ക്‌ ക്രൗണില്‍ ഹൂപ്പേ എന്ന ഇറാന്‍ സിനിമയാണ്‌. പത്തരയ്‌ക്ക്‌ ആലിങ്കീല്‍ പാരഡൈസില്‍ വിയറ്റ്‌നാം സിനിമ മെമ്മറി ലാന്‍ഡ്‌. രാജാസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ മലയാള സിനിമ- ഭര്‍ത്താവും ഭാര്യയും മരിച്ച രണ്ട്‌ മക്കളും. പ്രമുഖരായ സംവിധായകജോഡികളായ സതീഷ്‌ ബാബുസേനനും സന്തോഷ്‌ ബാബുസേനനും ചേര്‍ന്ന്‌ സംവിധാനം ചെയ്‌തതാണ്‌ ഈ സിനിമ.

ഉച്ചയ്‌ക്ക്‌ 2.15-ന്‌ ആലിങ്കീല്‍ പാരഡൈസില്‍ മണിപ്പൂരി സിനിമ-ഔവര്‍ ഹോം. തിരുവനന്തപുരം അന്താരാഷ്ട്ര ഫെസ്റ്റിവലില്‍ പുരസ്‌കാരം നേടിയ സിനിമയാണിത്‌. 2.30-ന്‌ രാജാസ്‌ കണ്‍വെന്‍ഷന്‍ സെന്ററില്‍ മലയാള സിനിമ-പട. ദശാബ്ദങ്ങള്‍ക്കു മുമ്പ്‌ പാലക്കാട്‌ കളക്ടറെ അയ്യങ്കാളിപ്പട ബന്ദിയാക്കിയ സംഭവത്തിന്റെ പ്രമേയം ആണ്‌ ഇതിനകം തന്നെ മലയാളികള്‍ ഏറെ ചര്‍ച്ച ചെയ്‌ത ഈ സിനിമയുടെത്‌. കെ.എം.കമല്‍ സംവിധാനം ചെയ്‌ത പടയില്‍ കുഞ്ചാക്കോ ബോബനും ജോജുവും വിനായകനും മുഖ്യ വേഷങ്ങളില്‍ അഭിനയിക്കുന്നു.
വൈകീട്ട്‌ ആറു മണിക്ക്‌ മൊട്ടമ്മല്‍ മാളില്‍ നടക്കുന്ന ഉദ്‌ഘാടനച്ചടങ്ങ്‌ കഴിഞ്ഞാല്‍ ഉദ്‌ഘാടന ചിത്രമായി ട്രയാങ്കിള്‍ ഓഫ്‌ സാഡ്‌നെസ്‌ എന്ന സിനിമ പ്രദര്‍ശിപ്പിക്കും. ആലിങ്കീല്‍ പാരഡൈസ്‌, ക്രൗണ്‍ എന്നീ രണ്ട്‌ തിയേറ്ററുകളില്‍ ഈ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്‌.

thepoliticaleditor

കറുത്ത നര്‍മ്മത്തിന്റെ
‘ട്രയാംഗിള്‍ ഓഫ് സാഡ്‌നെസ്’

ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ പാം ദി ഓര്‍ പുരസ്‌കാരം ലഭിച്ച ഈ ചിത്രം സ്വീഡന്‍, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭമാണ്. കാന്‍മേളയില്‍ രണ്ടു തവണ പാം ദി ഓര്‍ ലഭിച്ച റൂബന്‍ ഓസ്ലന്റിന്റെ ആദ്യ ഇംഗ്‌ളീഷ് ഭാഷ ചിത്രമാണിത്. അതിസമ്പന്നരുടെ ആഡംബരവും ധൂര്‍ത്തും നിറഞ്ഞ ജീവിതത്തെക്കുറിച്ചുള്ള കറുത്ത ഫലിതത്തില്‍ പൊതിഞ്ഞ വിമര്‍ശനമാണ് ചിത്രം അവതരിപ്പിക്കുന്നത്.
ആഡംബര കപ്പലില്‍ യാത്ര ചെയ്യാന്‍ അവസരം ലഭിക്കുന്ന സാധാരണക്കാരായ കമിതാക്കള്‍ സമ്പന്നരായ മറ്റു യാത്രക്കാരുടെ ജീവിതം നിരീക്ഷിക്കുന്നതും തുടര്‍ന്നുള്ള സംഭവങ്ങളും പ്രമേയമാക്കിയ ഈ ആക്ഷേപഹാസ്യ ചിത്രത്തില്‍ ഹാരിസ് ഡിക്കിന്‍സണ്‍,ചാല്‍ബി ഡീന്‍,ഡോളി ഡി ലിയോണ്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Spread the love
English Summary: HAPPINESS INTERNATIONAL FILM FESTIVAL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick