Categories
kerala

മുരുകന്‍ കാട്ടാക്കടയുടെ പോയട്രി ഷോ ഇന്ന്‌…ഒപ്പം ‘പട്ടുറുമാല്‍’ സംഗീതവും

ഹൃദയത്തെ ത്രസിപ്പിക്കുന്ന ജനകീയ മാനവിക കവിതകളിലൂടെ ഏതു മലയാളിയുടെയും ചുണ്ടില്‍ രണ്ടു വരിയെങ്കിലും കുറിച്ചിട്ട കവി മുരുകന്‍ കാട്ടാക്കട ഇന്ന്‌ ഹാപ്പിനെസ്‌ ഫെസ്റ്റിവല്‍ വേദിയില്‍ സ്വന്തം കവിതയുമായി അവയുടെ നൃത്താവിഷ്‌കാരങ്ങള്‍ക്കൊപ്പം ആസ്വദകരെ കീഴടക്കാനെത്തുന്നു. വൈകീട്ട്‌ എട്ടു മണിക്ക്‌ ധര്‍മശാലയിലെ നഗരസഭാ സ്റ്റേഡിയത്തിലെ പ്രധാന വേദിയില്‍ മുരുകന്റെ പോയട്രി ഷോ അരങ്ങേറും.

അതിനു മുമ്പ്‌ കൈരളി ചാനലിലൂടെ പ്രശസ്‌തമായ മാപ്പിളപ്പാട്ട്‌ സംഗീത പരിപാടിയായിരുന്ന പട്ടുറുമാല്‍ അതിന്റെ റീലോഞ്ചിങുമായി എത്തുന്നു. ഈ സംഗീത വിരുന്ന്‌ വൈകീട്ട്‌ 6.30-ന്‌ പ്രധാനവേദിയില്‍ തന്നെയായിരിക്കും. പ്രശസ്‌ത ഗായകന്‍ അഫ്‌സല്‍ നേതൃത്വം നല്‍കുന്ന പട്ടുറുമാല്‍ പരിപാടിയില്‍ സജില സലിം ഉള്‍പ്പെടെയുള്ളവരും അണിനിരക്കും.

thepoliticaleditor

ഇതിനു ശേഷമായിരിക്കും മുരുകന്‍ കാട്ടാക്കടയുടെ പോയട്രിഷോ അരങ്ങേറുക.
ഇതിനു പുറമേ വൈകീട്ട്‌ ഏഴു മണിക്ക്‌ ഒരു പ്രൊഫഷണല്‍ നാടകവും ആസ്വദിക്കാന്‍ അവസരം ഉണ്ട്‌. നാടകപ്രേമികള്‍ക്കായി “ഞാന്‍” എന്ന നാടകം അരങ്ങേറും.
വ്യാഴാഴ്‌ച വൈകീട്ടത്തെ സാംസ്‌കാരികസമ്മേളനത്തില്‍ ഉദ്‌ഘാടകനായി എത്തുന്നത്‌ പൊതുമരാമത്ത്‌-ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ്‌ റിയാസ്‌ ആണ്‌. ആറു മണിക്ക്‌ എക്‌സിബിഷന്‍ ഗ്രൗണ്ടിലെ വേദിയിലാണ്‌ സാംസ്‌കാരിക സമ്മേളനം.

Spread the love
English Summary: HAPPINESS FESTIVAL POETRY SHOW AND PATTURUMAAL RE LAUNCHING

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick