Categories
kerala

കേരളത്തിലേക്ക്‌ കടന്നുകയറി ബഫര്‍ സോണ്‍ അടയാളപ്പെടുത്തിയത്‌ കര്‍ണാടക

കർണാടകയിലെ വനത്തിന്റെ ബഫർസോണായി കേരളത്തിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയത് സംബന്ധിച്ച് സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞദിവസമാണ് കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിൽ കടന്നുകയറി കർണാടക പരിസ്ഥിതി ലോല മേഖല അടയാളപ്പെടുത്തിയത്. അയ്യൻകുന്ന് പഞ്ചായത്തിലെ രണ്ട് വാർഡുകളിലാണ് കേരളത്തിലേക്ക് കടന്നുകയറി ബഫർ സോൺ അടയാളപ്പെടുത്തൽ നടത്തിയിരിക്കുന്നത്. ജനവാസ മേഖലയ്‌ക്കും പഞ്ചായത്ത് റോഡുകൾക്കും പുറമേ ബാരാപോൾ ജലവൈദ്യുത പദ്ധതിയും പവർഹൗസും കെഎസ്‌ടിപി റോഡും ഇതോടെ ബഫർസോൺ മേഖലയിലാകുമെന്ന ആശങ്കയിലാണ് നാട്ടുകാർ. എന്നാൽ ഈ പ്രദേശങ്ങളിൽ കണ്ടെത്തിയ അടയാളങ്ങളെക്കുറിച്ച് അറിയില്ല എന്നാണ് കുടക് കലക്ടറും മടിക്കേരി ഡിഎഫ്ഒയും പറയുന്നത്. ഇതിനെത്തുടർന്നാണ് അന്വേഷണം നടത്താൻ കേരളം ആവശ്യപ്പെട്ടത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick