Categories
latest news

ഇന്ത്യയിലേക്കുള്ള യാത്ര: കേന്ദ്രത്തിൻ്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ… സംസ്ഥാന മന്ത്രിമാരുമായി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ചർച്ച ഇന്ന്

ചൈനയിലും ലോകത്തിന്റെ മറ്റ് ഭാഗങ്ങളിലും കോവിഡ് -19 കേസുകൾ കുതിച്ചുയരുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വെള്ളിയാഴ്ച കൂടിക്കാഴ്ച നടത്തും. വെർച്വൽ മീറ്റിംഗ് ഉച്ചകഴിഞ്ഞ് 3 മണിയോടെ നടക്കും. ചൈനയിൽ കൊവിഡ് കേസുകളുടെ എണ്ണം വർധിച്ചതോടെ ഇന്ത്യ വൈറസിനെതിരെയുള്ള പ്രതിരോധം ശക്തമാക്കിയ സാഹചര്യത്തിലാണിത്. പുതിയ കൊവിഡ് തരംഗത്തെക്കുറിച്ചുള്ള ഭയം വർദ്ധിക്കുന്ന സാഹചര്യത്തിൽ രാജ്യാന്തര യാത്രക്കാരുടെ ഇന്ത്യയിലേക്കുള്ള വരവിന് കേന്ദ്രം വ്യാഴാഴ്ച പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. പുതിയ കൊവിഡ് തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതിനാൽ മാസ്‌ക് ധരിക്കാനും സുരക്ഷാ പ്രോട്ടോക്കോളുകൾ പാലിക്കാനും ആവശ്യമായ മുൻകരുതലുകൾ പാലിക്കാനും സർക്കാർ ജനങ്ങളോട് നിർദ്ദേശിച്ചിട്ടുണ്ട്.

Spread the love
English Summary: COVID DIRECTIVES FOR INTERNATIONL TRAVELLERS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick