Categories
latest news

സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഉമർ ഖാലിദിന് ഏഴു ദിവസത്തെ ജാമ്യം അനുവദിച്ചു

യു.എ.പി.എ. ചുമത്തപ്പെട്ട്‌ ജയിലില്‍ കഴിയുന്ന ജെ.എന്‍.യു. വിദ്യാര്‍ഥി നേതാവ്‌ ഉമര്‍ ഖാലിദിന്‌ തന്റെ സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏഴ്‌ ദിവസത്തെ ജാമ്യം അനുവദിച്ച്‌ ഡല്‍ഹി ഹൈക്കോടതി ഉത്തരവിട്ടു. ഡിസംബര്‍ 23 മുതല്‍ 29 വരെയാണ്‌ ജാമ്യം. 30-ന്‌ ജയിലിലേക്ക്‌ മടങ്ങണം. 2020ലെ ഡൽഹി കലാപവുമായി ബന്ധപ്പെട്ട കേസുകളിലൊന്നിൽ ആക്ടിവിസ്റ്റ് ഉമർ ഖാലിദിനെയും യുണൈറ്റഡ് എഗെയ്ൻസ്റ്റ് ഹേറ്റ് അംഗം ഖാലിദ് സൈഫിയെയും ഡൽഹിയിലെ കർക്കർദൂമ കോടതി ഈ മാസം ആദ്യം കുറ്റവിമുക്തരാക്കിയിരുന്നു . എന്നാൽ മറ്റു കേസുകളിൽ ഉമർ ഖാലിദിനും ഖാലിദ് സൈഫിക്കും എതിരെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) ആക്ട് പ്രകാരം കുറ്റം ചുമത്തിയതിനാൽ നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.

ഡൽഹി കലാപക്കേസിൽ ഈ വർഷം ഒക്ടോബറിൽ ഉമർ ഖാലിദിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചിരുന്നു . പൗരത്വ ഭേദഗതി നിയമത്തിതിരായ പ്രതിഷേധങ്ങളും ഡൽഹി കലാപത്തിലെ അക്രമങ്ങളും ഉമർ ഖാലിദ് പങ്കെടുത്ത വിവിധ യോഗങ്ങൾ വഴി സംഘടിപ്പിച്ചതാണെന്നും പ്രഥമ ദൃഷ്ട്യാ കണ്ടെത്തിയതായി പറഞ്ഞാണ്‌ ഡല്‍ഹി ഹൈക്കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നത്‌.

thepoliticaleditor
Spread the love
English Summary: bail granted to umer khalid

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick