Categories
world

യുഎസിനു പിന്നാലെ ട്വിറ്റർ ഇന്ത്യയിലും ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി; രണ്ട് വകുപ്പുകൾ പൂർണമായും പൂട്ടി

ആഗോളതലത്തിൽ ജോലി വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ട്വിറ്റർ ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിടാൻ തുടങ്ങി. എൻഡിടിവിയുടെ റിപ്പോർട്ട് അനുസരിച്ച് ട്വിറ്റർ ഇന്ത്യയുടെ മാർക്കറ്റിംഗ്, കമ്മ്യൂണിക്കേഷൻസ് വകുപ്പുകൾ പൂർണമായും പിരിച്ചുവിട്ടു. ആഗോള തലത്തിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതിനുള്ള ഒരു വലിയ അഭ്യാസമാണ് മസ്ക് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യയിലെ പല ജീവനക്കാരും തങ്ങള്‍ക്ക്‌ പിരിച്ചു വിടല്‍ ഇ-മെയില്‍ വന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്‌. ഒട്ടേറെ പേര്‍ കടുത്ത മാനസിക, വൈകാരിക സമ്മര്‍ദ്ദത്തിലാണെന്ന്‌ ചിലരുടെ ട്വിറ്റര്‍ സന്ദേശങ്ങള്‍ തെളിയിക്കുന്നു.

thepoliticaleditor

ജീവനക്കാരുടെയും ട്വിറ്റർ സംവിധാനങ്ങളുടെയും ഉപഭോക്തൃ ഡാറ്റയുടെയും സുരക്ഷയ്ക്കായി എല്ലാ ഓഫീസുകളും താൽക്കാലികമായി അടച്ചിടുമെന്ന് കമ്പനി അറിയിച്ചു.

Spread the love
English Summary: Twitter starts laying off staff in India

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick