Categories
kerala

ആനാവൂർ നാ‍ഗപ്പന് എഴുതിയ കത്ത് നശിപ്പിച്ചതായി ഡി.ആർ.അനിലിന്റെ മൊഴി

എസ്എടി ആശുപത്രിയിലെ താൽക്കാലിക നിയമനം സംബന്ധിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാ‍ഗപ്പന് എഴുതിയ കത്ത് നശിപ്പിച്ചതായി വഞ്ചിയൂർ ഏരി‍യ കമ്മിറ്റി അംഗവും കോർപറേഷൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായി ഡി.ആർ.അനിൽ ക്രൈംബ്രാഞ്ചിനു മൊഴി നൽകി. കുടുംബശ്രീക്കായും കത്തു തയാറാക്കിയെങ്കിലും അതു പിന്നീടു നശിപ്പിച്ചു. പബ്ലിസിറ്റിക്കു വേണ്ടിയാണ് കത്തു തയാറാക്കിയത്. താൻ തയാറാക്കിയ കത്ത് ഓഫിസിൽനിന്ന് എങ്ങനെ പുറത്തു പോയെന്ന് അറിയില്ലെന്നും അനിലിന്റെ മൊഴിയിൽ പറയുന്നു.

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ കത്തു വിവാദത്തിനു പിന്നാലെയാണ് ഡി.ആർ.അനിൽ എഴുതിയ കത്തും പുറത്തുവന്നത്.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick