Categories
latest news

ആനന്ദ് തെൽതുംബ്‌ഡെക്ക് ജാമ്യം സുപ്രീം കോടതി ശരിവച്ചു, കേന്ദ്രത്തിന്‌ തിരിച്ചടി

2018-ലെ ഭീമാ കൊറേഗാവ്കേസ് പ്രതിയും പ്രമുഖ അക്കാദമീഷ്യനുമായ പ്രൊഫ. ആനന്ദ് തെൽതുംബ്‌ഡെയ്ക്ക് ജാമ്യം അനുവദിച്ച ബോംബെ ഹൈക്കോടതിക്കെതിരെ നീങ്ങിയ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി കിട്ടി. ബോംബെ ഹൈക്കോടതി ഉത്തരവ് ശരിവെച്ചുകൊണ്ട് സുപ്രിംകോടതി ഉത്തരവിട്ടു. തെൽതുംബ്ഡെയ്ക്ക് ജാമ്യം അനുവദിച്ച ഹൈക്കോടതി ഉത്തരവിൽ ഇടപെടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. നവംബർ 18ലെ ഹൈക്കോടതി വിധിക്കെതിരായ എൻഐഎയുടെ അപ്പീൽ തള്ളിക്കൊണ്ടായിരുന്നു ഉത്തരവ്.

Spread the love
English Summary: SC upholds Bombay HC order granting bail to Anand Teltumbde

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick