Categories
kerala

തരൂരുമായി ഭിന്നതയുണ്ടാക്കാന്‍ മാധ്യമങ്ങളുടെ ശ്രമം-വി.ഡി.സതീശന്‍

ശശി തരൂരിനോട് തനിക്ക്അസൂയയുണ്ടെന്നും തനിക്കില്ലാത്ത കഴിവുകള്‍ ഉള്ള ആളാണു തരൂരെന്നും അതിലാണ് അസൂയയെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അഭിപ്രായപ്പെട്ടു. തരൂരിനോട് ഇഷ്ടവും ബഹുമാനവും ഉണ്ട്. തരൂരിന്റെ അറിവിനോട് അസൂയയും. ഇപ്പോഴത്തെ വിവാദങ്ങളിൽ മാധ്യമങ്ങൾ വില്ലനാക്കാൻ ശ്രമിച്ചു. കൊച്ചിയിൽ പ്രഫൊഷനല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച കോണ്‍ക്ലേവിന്റെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സതീശൻ. തരൂർ വിഷയത്തിൽ ഭിന്നത കണ്ടെത്താനാണു മാധ്യമങ്ങളുടെ ശ്രമം. ഇൗ കഥയില്‍ എന്നെ വില്ലനായി ചിത്രീകരിച്ചു. തിരുവനന്തപുരത്തെ പരിപാടിയില്‍ തരൂരുമായി സംസാരിച്ചില്ലെന്നതു മാധ്യമസൃഷ്ടി മാത്രമാണ്. ഇഷ്ടമുള്ളവരോടും ഇഷ്ടമില്ലാത്തവരോടും മിണ്ടുന്ന ആളാണ് താന്‍. ഹയാത്ത് ഹോട്ടൽ ഉദ്ഘാടനത്തിന് താൻ ആദ്യം കണ്ടപ്പോൾത്തന്നെ തരൂരിനെ എണീറ്റുനിന്ന് അഭിവാദ്യം ചെയ്തതാണ്- സതീശൻ പറഞ്ഞു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick