Categories
kerala

സെമിനാറിൽ നിന്ന് യൂത്ത് കോൺഗ്രസ് പിൻമാറിയതിൽ അന്വേഷണം വേണം- ശശി തരൂർ

കോഴിക്കോട് താൻ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാനുള്ള യൂത്ത് കോൺഗ്രസിന്റെയും ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും തീരുമാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന എം.കെ. രാഘവൻ എം പി യുടെ ആവശ്യത്തോട് യോജിച്ച് ശശി തരൂർ. സ്ഥലം എം.പി എന്ന നിലയിൽ എം.കെ, രാഘവന് അന്വേഷണത്തിന് ആവശ്യപ്പെടാൻ അവകാശമുണ്ടെന്നു തരൂർ പറഞ്ഞു. പരിപാടി മുടക്കാൻ ആര് ശ്രമിച്ചാലും കണ്ടെത്തണമെന്നും തരൂർ ആവശ്യപ്പെട്ടു.

നാലുദിവസം നീണ്ടുനിൽക്കുന്ന ശശി തരൂരിന്റെ മലബാർ പര്യടനത്തിൽ നിന്ന് വിട്ടുനിൽക്കാൻ സംസ്ഥാന കോൺഗ്രസിൽ നിന്ന് നിർദ്ദേശം നൽകിയിരുന്നുവെന്ന റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു .
വിവാദങ്ങൾക്കിടെ ശശി തരൂർ മലബാർ സന്ദർശനം ആരംഭിച്ചു. രാവിലെ എം.ടി. വാസുദേവൻ നായരെ സന്ദർശിച്ച തരൂർ ഇന്ത്യൻ ലായേഴ്‌സ് കോൺഗ്രസിന്റെ സെമിനാറിലും പങ്കെടുത്തു. കോഴിക്കോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick