Categories
latest news

ചൈനയില്‍ കൊവിഡ്‌ നിയന്ത്രണങ്ങള്‍ക്കെതിരെ അസാധാരണ പ്രതിഷേധങ്ങള്‍…സര്‍ക്കാരിനെ വെല്ലുവിളിച്ച്‌ ജനം

ചൈനയില്‍ കൊവിഡ്‌ വീണ്ടും കുതിച്ചുയര്‍ന്നതോടെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും നഗരങ്ങള്‍ അടച്ചിടുകയും ചെയ്‌തതോടെ അസാധാരണ പ്രതിഷേധങ്ങളാണ്‌ കടുത്ത നിയന്ത്രണങ്ങളുള്ള കമ്മ്യൂണിസ്റ്റ്‌ ഭരണത്തില്‍ സംഭവിക്കുന്നത്‌. തലസ്ഥാനമായ ബീജിങിലും തുറമുഖ നഗരമായ ഷാങ്‌ഹായിലും വന്‍ പ്രതിഷേധം എല്ലാ ഭരണകൂട എതിര്‍പ്പിനെയും അവഗണിച്ച്‌ അരങ്ങേറുന്നത്‌. കോവിഡ് നിയന്ത്രണങ്ങളെ മാത്രമല്ല പ്രസിഡന്റ് ഷി ജിൻപിംഗിനെയും ആളുകൾ വിമർശിക്കുന്നു. ഷാങ്ഹായിൽ പോലീസ് നിരവധി പേരെ അറസ്റ്റ് ചെയ്തു.

ഷാങ്ഹായിൽ രണ്ട് രാത്രികൾ തുടർച്ചയായി പ്രതിഷേധം നടന്ന സ്ഥലത്ത് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധക്കാർ തടിച്ചുകൂടിയ റോഡിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടുണ്ട്. ഷാങ്ഹായ്, ബീജിംഗിന് പുറമെ, നാൻജിംഗ്, ചെങ്‌ഡു, വുഹാൻ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം അരങ്ങേറി.
കർശനമായ കോവിഡ് നടപടികൾക്കെതിരായ പ്രതിഷേധം ചൈനയിലെ ചില വലിയ നഗരങ്ങളിലേക്കും വ്യാപിച്ചു. തലസ്ഥാനമായ ബീജിംഗിലും ഷാങ്ഹായിലും ആളുകൾ ഒത്തുകൂടി. പ്രതിഷേധക്കാർ പ്രസിഡന്റ് ഷി ജിൻപിങ്ങിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടു.

thepoliticaleditor

സര്‍ക്കാരിന്റെ സീറോ കോവിഡ്‌ നിയന്ത്രണങ്ങള്‍ മാറ്റണമെന്നും തങ്ങളെ ജീവിക്കാന്‍ അനുവദിക്കണമെന്നുമാണ്‌ ജനം ആവശ്യപ്പെടുന്നത്‌. സാമൂഹിക അകലം പാലിക്കാനുള്ള നിയന്ത്രണങ്ങള്‍ ജനം അനുസരിക്കാതെ ജീവിക്കാന്‍ തുടങ്ങുന്നു. നഗരങ്ങളിലും സര്‍വ്വകലാശാലാ കാമ്പസുകളിലും പ്രതിഷേധം ശക്തമായി വന്നിരിക്കുന്നു. കൂട്ട പരിശോധനയും ക്വാറന്റൈനുകളും സ്‌നാപ്പ് ലോക്ക്ഡൗണുകളും ഉൾപ്പെടുന്ന സീറോ-കോവിഡ് സമീപനത്തിൽ ആളുകൾ രോഷാകുലരാണ്.

ഷാങ്‌ഹായില്‍ ജനക്കൂട്ടം ചൈനീസ്‌ പ്രസിഡണ്ട്‌ ഷി ജിന്‍പിങ്‌ രാജിവെക്കണമെന്നാവശ്യപ്പെട്ട്‌ പ്രതിഷേധിച്ചത്‌ രാജ്യത്തെ ഞെട്ടിച്ചിട്ടുണ്ട്‌. ഷിയെ വിമര്‍ശിക്കുന്നത്‌ അങ്ങേയറ്റം അപകടകരവും കടുത്ത ശിക്ഷ കിട്ടുന്ന കുറ്റവും ആയിരുന്നിട്ടും അത്‌ അവഗണിച്ചുകൊണ്ടാണ്‌ രാജിയാവശ്യമുയര്‍ത്തിയുള്ള പ്രതിഷേധപ്രകടനം. ജനവാസ കേന്ദ്രത്തില്‍ തീപിടുത്തമുണ്ടായി പത്ത്‌ പേര്‍ മരിച്ചപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന്‌ തടസ്സമായി മാറിയ സാമൂഹിക അകല പാലന നിയന്ത്രണത്തെ ജനം രൂക്ഷമായി വിമര്‍ശിച്ചു. വടക്ക്-പടിഞ്ഞാറൻ നഗരമായ ഉറുംഖിയിൽ നടന്ന പ്രതിഷേധത്തെ തുടർന്നാണ് ടവർ ബ്ലോക്കിലുണ്ടായ തീപിടിത്തത്തിൽ 10 പേർ മരിച്ചത്. ലോക്ക്ഡൗൺ നിയമങ്ങൾ രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നുവെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. എന്നാൽ അധികൃതർ ഇത് നിഷേധിക്കുന്നു

ഷി ജിന്‍പിങ്‌ പടിയിറങ്ങുക, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി പടിയിറങ്ങുക എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയെന്ന്‌ ബി.ബി.സി. റിപ്പോര്‍ട്ട്‌ ചെയ്‌തു. വീഡിയോ ദൃശ്യങ്ങളും പ്രസിദ്ധീകരിച്ചു. എന്നാല്‍ ഉടന്‍ തന്നെ ബി.ബി.സി. ലേഖകനെ സര്‍ക്കാര്‍ അറസ്‌റ്റ്‌ ചെയ്യുകയാണുണ്ടായത്‌.
സീറോ കോവിഡ്‌ നിയന്ത്രണത്തിനെതിരെ വന്‍ അതൃപ്‌തിയാണ്‌ ഉയര്‍ന്നിരിക്കുന്നത്‌. എന്നാല്‍ ഷി ജിന്‍ പിങ്‌ ഇക്കാര്യത്തില്‍ ഒരിഞ്ചു പോലും മാറില്ലെന്ന്‌ ദൃഢനിശ്ചയിത്തിലാണ്‌. തിങ്കളാഴ്ച ചൈനയിൽ 40,052 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി . തുടർച്ചയായ അഞ്ചാമത്തെ പ്രതിദിന റെക്കോർഡ് ആണിത്. ഒരു ദിവസം മുമ്പ് 39,506 ആയിരുന്നു കേസുകളുടെ എണ്ണം.

Spread the love
English Summary: protests in china against zero covid restrictions

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick