Categories
kerala

വിഴിഞ്ഞത്ത്സമരക്കാര്‍ അഴിഞ്ഞാടി, പൊലീസ്‌ സ്റ്റേഷന്‍ തകര്‍ത്തു…35 പൊലീസുകാർക്ക് പരിക്ക്‌

വിഴിഞ്ഞം തുറമുഖത്തിനെതിരെ സമരം ചെയ്യുന്നവർ വിഴിഞ്ഞം പൊലീസ്‌ സ്റ്റേഷന്‍ പരിസരത്ത്‌ അഴിഞ്ഞാടുകയും പൊലീസ്‌ സ്റ്റേഷന്‍ തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്‌തു. ഫ്‌ലക്‌സ്‌ ബോര്‍ഡ്‌ പട്ടിക കൊണ്ട്‌ പൊലീസുകാരെ ആക്രമിച്ചു. അക്രമത്തില്‍ 35 പൊലീസുകാര്‍ക്ക്‌ പരിക്കേറ്റു. പൊലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. കൂടുതല്‍ പൊലീസ്‌ സേന സ്ഥലത്തെത്തിയിട്ടുണ്ട്‌. കരമന, വിഴിഞ്ഞം സ്റ്റേഷനുകളുടെ ജീപ്പുകള്‍ അക്രമികള്‍ തകര്‍ത്തു. പൊലീസ്‌ സ്റ്റേഷന്‍ അതിര്‍ത്തിയില്‍ ഒരാഴ്‌ച മദ്യനിരോധനം ഏര്‍പ്പെടുത്തി ഉത്തരവായിട്ടുണ്ട്‌.സ്റ്റേഷനു മുന്നിൽ വൻ സംഘർഷാവസ്ഥയാണ് . കസ്റ്റഡിയിലെടുത്ത ചെയ്ത അഞ്ചു പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്. സമരക്കാർ പൊലീസിന്റെ നാല്‌ ജീപ്പ്, രണ്ട്‌ വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 12 പൊലീസുകാർക്ക് പരുക്ക്. 2 പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ടുണ്ട്.
കസ്റ്റഡിയിൽ എടുത്തവർ നിരപരാധികളാണെന്നും വിട്ടയ്ക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. വൈദികർ അടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick