Categories
kerala

പ്രിയാ വര്‍ഗീസിന്റെ പുതിയ വിശദീകരണം…പോസ്റ്റ് ഡിലീറ്റ് ചെയ്യാന്‍ കാരണം ഇതാണ്‌

കുഴിവെട്ട് പരാമര്‍ശത്തില്‍ ഒരു മാറ്റവും ഇല്ലെന്ന് വിശദീകരിച്ച് പ്രിയാ വര്‍ഗീസിന്റെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. കോടതിയലക്ഷ്യമായി വരരുതല്ലോ എന്ന് കരുതി പോസ്റ്റ് നീക്കിയതെന്നും പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ലെന്നുമാണ് പ്രിയ വർഗീസ് നൽകുന്ന വിശദീകരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:

thepoliticaleditor

പിൻവലിച്ചത് കോടതിയലക്ഷ്യം എന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തപ്പോഴാണ്. സാങ്കേതികമായിട്ടാണെങ്കിലും അങ്ങിനെ വരരുതല്ലോ. ഭരണഘടനയും കോടതികളും കൂടി ഇല്ലാതായാൽ പിന്നെ എന്തുണ്ട് ഇന്നത്തെ ഇന്ത്യയിൽ ബാക്കി. അതുകൊണ്ട് മാത്രം.നാഷണൽ സർവീസ് സ്കീമിനു വേണ്ടി കുഴിയല്ല കക്കൂസ് വെട്ടാൻ പോയാലും അഭിമാനം എന്ന പ്രസ്താവനയിൽ നിന്ന് ഒരിഞ്ച് പോലും പിന്നോട്ടില്ല 🙏🏻Not me but you എന്ന എൻ. എസ്. Motto മലയാളത്തിൽ “വ്യക്തിയല്ല സമൂഹമാണ് പ്രധാനം “എന്നാണ് ഉപയോഗിക്കാറുള്ളത് എന്ന് പോലും അറിയാത്ത മാദ്ധ്യമ വാർത്തകൾ തന്നെയാണ് എൻ. എസ്. എസ് ന്റെ പ്രസക്തിയെ അടിവരയിട്ട് ഉറപ്പിക്കുന്നത്. എൻ. എസ്. എസ് പ്രവർത്തനപരിചയമില്ലാത്ത വിദ്യാഭ്യാസം എത്ര ശുഷ്കമായിരിക്കും എന്നതിന് അതിലും വലിയ ഉദാഹരണം വേണോ.

Spread the love
English Summary: FB POST OF PRIYA VARGESE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick