Categories
kerala

‘കമ്മീഷണര്‍’ക്ക് താല്‍പര്യം രാജ്യസഭ… സംസ്ഥാന നേതാവാകാനില്ല

മലയാള സിനിമയിലെ ‘ക്ഷോഭിക്കുന്ന’ സൂപ്പര്‍താരത്തിന് താല്‍പര്യം പാര്‍ലമെന്ററി സ്ഥാനത്തോട്. പണ്ട് കേന്ദ്രമന്ത്രിയാക്കുമെന്ന് ആരോ ആശ കൊടുത്തിരുന്നെങ്കിലും ഒടുവിലൊരു രാജ്യസഭാംഗമായി കിടിലന്‍ ഡയലോഗില്‍ തിളങ്ങി ആറു വര്‍ഷം കടന്നു പോയി. എന്നാല്‍ ഇപ്പോള്‍ കാലവധി കഴിഞ്ഞു. നടന്‍ സുരേഷ് ഗോപിയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. കേരളത്തില്‍ ബി.ജെ.പി.ക്ക് ആകെയുള്ള ഒരേയൊരു ക്രൗഡ് പുള്ളര്‍ സുരേഷ് ഗോപിയാണെന്ന തിരിച്ചറിവില്‍ കേന്ദ്ര ബി.ജെ.പി. നേതൃത്വം അദ്ദേഹത്തെ എങ്ങിനെയെങ്കിലും ബി.ജെ.പി.യുടെ സംസ്ഥാന ഘടകത്തിന്റെ പ്രധാന ഭാഗമാക്കാന്‍ കരുക്കള്‍ നീക്കി. മുന്‍പ് കേരളം സന്ദര്‍ശിച്ചപ്പോള്‍ അമിത് ഷാ സംസ്ഥാന ബി.ജെ.പി. നേതൃയോഗത്തില്‍ പങ്കെടുത്തപ്പോള്‍ ചോദിച്ചത് കണ്ടുപഴകിയ മുഖങ്ങള്‍ മാത്രമേ ഇവിടെ കാണുന്നുള്ളല്ലോ എന്നായിരുന്നു. സംസ്ഥാന ബി.ജെ.പി.യിലെ നിലവില്‍ ഒരു നേതാവിനു പോലും പരമ്പരാഗത ബി.ജെ.പി.ക്കാരല്ലാത്ത മനുഷ്യരെ ആകര്‍ഷിക്കാനുള്ള കഴിവോ വ്യക്തിത്വമോ ഇല്ല എന്ന തിരിച്ചറിവിലാണ് ദേശീയ നേതൃത്വം സുരേഷ് ഗോപിയെ ഏതു വിധേനയും ബി.ജെ.പി.യിലേക്ക് അടുപ്പിച്ചു തന്നെ നിര്‍ത്തണമെന്ന തന്ത്രം സ്വീകരിച്ചത്.

രാജ്യസഭാംഗം എന്ന പദവിയിലുള്ള കാലാവധി കഴിഞ്ഞതോടെ സുരേഷ് ഗോപി വീണ്ടും അഭിനയത്തിലേക്ക് സജീവമായി. പല സിനിമകള്‍ പുറത്തു വന്നു. ഇങ്ങനെ പോയാല്‍ ബി.ജെ.പി.ക്ക് അദ്ദേഹത്തിന്റെ സജീവ സേവനം കിട്ടില്ല. സംസ്ഥാന ബി.ജെ.പി.യുടെ പരമോന്നത കമ്മിറ്റിയായ കോര്‍ കമ്മിറ്റിയില്‍ സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന താല്‍പര്യം അമിത് ഷാ മുന്നോട്ടു വെച്ചു. സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രന് ഉള്‍പ്പെടെ മിക്കവര്‍ക്കും ഇതിനോട് വന്‍ എതിര്‍പ്പാണ് ഉള്ളില്‍. പക്ഷേ അമിത് ഷായോട് വിയോജിച്ചാല്‍ ഫലം ഇവരെല്ലാം ഇപ്പോഴുള്ള സ്ഥാനത്തു നിന്നും എട്ടുനിലയില്‍ പൊട്ടി തെറിക്കും. അതിനാല്‍ സുരേഷ് ഗോപിക്ക് എന്നേ സ്വാഗതം എന്ന ബോര്‍ഡാണ് സുരേന്ദ്രന്‍ ചമ്മിയ മുഖത്തോടെയെങ്കിലും മാധ്യമങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിയത്.
എന്നാല്‍ സിനിയിലെ ട്വിസ്റ്റ് സുരേഷ് ഗോപി രാഷ്ട്രീയത്തിലും കാണിക്കുന്നു. ആറ് നേതാക്കള്‍ക്ക് നൂറു ഗ്രൂപ്പുള്ള ബി.ജെ.പി. കേരളത്തില്‍ നന്നാവാത്തതിന്റെ പ്രധാന കാരണം സര്‍വ്വരുടെയും ഈ ഗ്രൂപ്പുകളിയാണെന്ന് താരത്തിന് നന്നായറിയാം. ഈ ചെളിക്കുണ്ടിലേക്ക് ഇറങ്ങിയാല്‍ ധനനഷ്ടവും മാനഹാനിയുമായിരിക്കും ഫലം. രാജ്യസഭാംഗം എന്ന നിലയിലുള്ള സര്‍വ്വ സ്വീകാര്യത ഇല്ലാതാവുമെന്നു മാത്രമല്ല, പാര്‍ടിയിലെ തമ്മിലടിയില്‍ പിടിച്ചു നില്‍ക്കാന്‍ പെടാപ്പാട് പെടുകയും വേണ്ടിവരും.
അതിനാല്‍ തനിക്ക് പാര്‍ടി സ്ഥാനത്തേക്ക് വരാന്‍ താല്‍പര്യമില്ലെന്ന കാര്യം താരം അടുപ്പക്കാരായ ദേശീയ നേതൃത്വത്തിലുള്ളവരോട് വ്യക്തമാക്കിക്കഴിഞ്ഞു. രാജ്യസഭാംഗമായി ഒരു അവസരം കൂടി നല്‍കിയാല്‍ സ്വീകരിക്കാമെന്നും പാര്‍ലമെന്ററി തലത്തില്‍ കേരളത്തിന്റെ ബി.ജെ.പി. മുഖമായി പ്രവര്ത്തിക്കാനാണ് താല്‍പര്യമെന്നും സുരേഷ് ഗോപി സൂചിപ്പിച്ചതായി പറയുന്നു. എന്നാല്‍ ദേശീയ നേതൃത്വം യെസ് എന്നോ നോ എന്നോ പ്രതികരിച്ചിട്ടില്ല.

thepoliticaleditor
Spread the love
English Summary: malayalam superstar relectant in state leadership post

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick