Categories
kerala

മാടായി കോളേ‌ജിൽ സംഘർഷം; എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ഏറ്റുമുട്ടി

കണ്ണൂർ മാടായി കോളേ‌ജിൽ സംഘർഷം. എസ് എഫ് ഐ- കെ എസ് യു പ്രവർത്തകർ കോളേജിനുള്ളിൽ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിന് നാമനിർദ്ദേശം നൽകുന്നത് സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേയ്ക്ക് നയിച്ചത്. എസ് എഫ് ഐ സ്ഥാനാർത്ഥി നൽകിയ നാമനിർദേശ പത്രിക സൂക്ഷ്മ പരിശോധനാ വേളയിൽ തള്ളിപ്പോയിരുന്നു. ഇതിനെ തുടർന്ന് സംഘർഷം ഇരു വിദ്യാർത്ഥി സംഘടനാ പ്രവർത്തകർക്കിടയിലേയ്ക്ക് വ്യാപിച്ചതോടെ പൊലീസ് ഇടപെട്ട് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കി. കണ്ണൂർ എസ് എൻ കോളേജിൽ കഴിഞ്ഞ ദിവസമുണ്ടായ സമാനമായ സംഭവത്തിൽ എസ് എഫ് ഐ സ്ഥാനാർത്ഥിയുടെ നാമനിർദ്ദേശ പത്രിക തള്ളിയത് സംഘർഷത്തിലേയ്ക്ക് വഴി വെച്ചിരുന്നു. പത്രിക തള്ളിയതോടെ കെ എസ് യുവിന്റെ സ്ഥാനാർത്ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick