Categories
latest news

ശശി തരൂരിനോട്‌ കോണ്‍ഗ്രസ്‌ ശരിക്കും നന്ദി പറയേണ്ടതുണ്ട്‌…

24 വർഷത്തിനിടെ കോൺഗ്രസ് പാർട്ടിയുടെ ആദ്യ ഗാന്ധി-ഇതര പ്രസിഡന്റായി മുതിർന്ന നേതാവ് മല്ലികാർജുൻ ഖാർഗെയെ ബുധനാഴ്ച തിരഞ്ഞെടുത്തു. കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പോൾ ചെയ്ത 9,385 വോട്ടുകളിൽ മല്ലികാർജുൻ ഖാർഗെക്ക് 7,897 വോട്ടും ശശി തരൂരിന് 1,072 വോട്ടും ലഭിച്ചു, 416 വോട്ടുകൾ അസാധുവായി പ്രഖ്യാപിച്ചുവെന്ന് പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി പറഞ്ഞു.
ഏറ്റവും കൂടുതല്‍ കാലം കോണ്‍ഗ്രസ്‌ അധ്യക്ഷ പദവി അലങ്കരിച്ച സോണിയ ഗാന്ധിയില്‍ നിന്നാണ്‌ ഖര്‍ഗെ പദവി ഏറ്റെടുക്കാന്‍ പോകുന്നത്‌. തരൂരിനെക്കാളും എട്ടിരട്ടി വോട്ട്‌ ഖര്‍ഗെക്ക്‌ അധികം ലഭിച്ചെങ്കിലും തരൂരിന്‌ കിട്ടിയ പത്തു ശതമാനത്തിലധികം വോട്ടുകള്‍ കോണ്‍ഗ്രസിനകത്ത്‌ നേതൃത്വത്തില്‍ വലിയ മാറ്റം ആഗ്രഹിക്കുന്നവരുടെ സാന്നിധ്യത്തിന്റെ വലിയ തെളിവായി. മാത്രമല്ല, തരൂരിന്‌ കോണ്‍ഗ്രസില്‍ അവഗണിക്കാനാവാത്ത നില കൈവരികയും ചെയ്‌തു. യഥാര്‍ഥത്തില്‍ ഏക പക്ഷീയമായിപ്പോവുകയും അതു കൊണ്ടുതന്നെ ആവേശരഹിതമായി തീരുകയും ചെയ്‌തേക്കാമായിരുന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ആവേശം നിറച്ചതും സംഘടനയെ ചലിപ്പിച്ചതും ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വമാണ്‌. കോണ്‍ഗ്രസ്‌ ഇപ്പോള്‍ ഉണര്‍ന്നെഴുന്നേറ്റുവെങ്കില്‍ അതിന്‌ ശശി തരൂരിനോട്‌ ആ സംഘടന ആകെ നന്ദി പറയണം. ഗാന്ധി കുടുംബത്തിനെതിരെ ആരും മല്‍സരിക്കാനില്ല എന്ന രാഷ്ട്രീയ ദുഷ്‌പേര്‌ അവസാനിപ്പിക്കാന്‍ ശശി തരൂരിന്‌ സാധിച്ചു എന്നത്‌ ചരിത്രപരമായ മികവ്‌ തന്നെയാണ്‌.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick