Categories
kerala

തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവൽ : ആസിഫ് അലിയുടെ താര ശോഭയിൽ ലോഗോ പ്രകാശനം

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബറിൽ സംഘടിപ്പിക്കുന്ന “ഹാപ്പിനസ് ഫെസ്റ്റിവ”ലിന്റെ ലോഗോ പ്രകാശനം എം.വി ഗോവിന്ദൻ എംഎൽഎ പ്രശസ്ത ചലച്ചിത്രതാരം ആസിഫ് അലിക്ക് നൽകി നിർവ്വഹിച്ചു.

2022 ഡിസംബർ 21 മുതൽ പത്ത് ദിവസം നീളുന്ന ഫെസ്റ്റിൽ എക്സിബിഷനുകൾ, ഫിലിം ഫെസ്റ്റിവൽ, മെഗാമ്യൂസിക് ഷോ, ഫ്ലവർ ഷോ, ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഫുഡ് കോർട്ട്, പുസ്തകോത്സവം, കലാകായിക മത്സരങ്ങൾ, അഗ്രികൾച്ചറൽ ഫെസ്റ്റിവൽ ഉൾപ്പെടെയുള്ള മെഗാ ഇവന്റുകൾ സംഘടിപ്പിക്കും.

thepoliticaleditor

കണ്ണൂർ ഗവ.എൻജിനിയറിംഗ് കോളേജ് ധർമ്മശാല ക്യാമ്പസ്, മുനിസിപ്പൽ സ്റ്റേഡിയം എന്നിവിടങ്ങളിലായാണ് ഫെസ്റ്റ് സംഘടിപ്പിക്കുക. സംരംഭകത്വം, സ്ത്രീശാക്തീകരണം, കലാകായികം, സാംസ്കാരികം തുടങ്ങിയ മേഖലകളിലെ മുന്നേറ്റം ലക്ഷ്യമിട്ടുള്ളതാണ് ഫെസ്റ്റ്.

ഫോക് കലാപ്രകടനങ്ങൾ, ക്ലാസിക്കൽ നൃത്തം, നിഫ്റ്റ് വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ഫാഷൻ ഷോ, വിവിധ കായിക മത്സരങ്ങൾ, കേരളത്തിന്റെ തനത് കലാരൂപങ്ങൾ, സാംസ്കാരിക സമ്മേളനം തുടങ്ങി വിവിധ പരിപാടികളും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.

മന്ത്രിമാർ, സാംസ്കാരിക നായകന്മാർ, കലാകായിക മേഖലയിലെ പ്രതിഭകൾ, തുടങ്ങി നിരവധി പേർ ഫെസ്റ്റിൽ അതിഥികളായെത്തും. പരിപാടിയോടനുബന്ധിച്ച് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും മെഡിക്കൽ ക്യാമ്പുകളും ആരോഗ്യ ബോധവൽക്കരണ സെമിനാറുകളും സംഘടിപ്പിക്കും.

Spread the love
English Summary: taliparamba happiness festival

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick