Categories
kerala

പിതാവിനെയും മകളെയും മര്‍ദ്ദിച്ച സംഭവം: നാല്‌ കെ.എസ്‌.ആര്‍.ടി.സി. ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ്‌ ചെയ്‌തു

കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ കൺസഷനുമായി ബന്ധപ്പെട്ട തർക്കത്തിൽ അച്ഛനെയും മകളെയും ജീവനക്കാർ മർദിച്ച സംഭവത്തിൽ നാല് കെഎസ്ആർടിസി ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. കെ​എ​സ്ആ​ർ​ടി​സി ആ​ര്യ​നാ​ട് യൂ​ണി​റ്റി​ലെ സ്റ്റേ​ഷ​ൻ മാ​സ്റ്റ​ർ എ. ​മു​ഹ​മ്മ​ദ് ഷെ​രീ​ഫ്, കാ​ട്ട​ക്കാ​ട് ഡി​പ്പോ​യി​ലെ ഡ്യൂ​ട്ടി​ഗാ​ർ​ഡ് എ​സ്.​ആ​ർ സു​രേ​ഷ് കു​മാ​ർ, ക​ണ്ട​ക്ട​ർ എ​ൻ. അ​നി​ൽ കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് സി​പി മി​ല​ൻ ഡോ​റി​സ് എ​ന്നി​വ​രെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്. കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

മകളുടെ കൺസഷൻ ടിക്കറ്റ് എടുക്കാൻ വന്ന കാട്ടാക്കട ആമച്ചൽ സ്വദേശി പ്രേമനനെ (53) ആണ് കെഎസ്ആർടിസി ജീവനക്കാർ മകളുടെ മുന്നിലിട്ട് മർദിച്ചത്. മകളുടെ കൺസഷൻ പുതുക്കുന്നതുമായി ബന്ധപ്പെട്ടാണ് പ്രേമനൻ ഡിപ്പോയിലെത്തിയത്. കോഴ്സ് സർട്ടിഫിക്കറ്റ് വീണ്ടും നൽകാതെ കൺസഷൻ തരാൻ കഴിയില്ലെന്ന് ജീവനക്കാരൻ പറഞ്ഞു. ആളുകളെ എന്തിനാണ് വെറുതേ ബുദ്ധിമുട്ടിക്കുന്നതെന്നും കെഎസ്ആർടിസി ഇങ്ങനെയാകാൻ കാരണം ഇത്തരം പ്രവൃത്തികളാണെന്നും പ്രേമനൻ പറഞ്ഞതോടെ തർക്കമായി.

thepoliticaleditor
Spread the love
English Summary: suspension for four ksrtc employees

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick