Categories
latest news

119 വര്‍ഷത്തിനു ശേഷം കൊണാരക്കിലെ സൂര്യക്ഷേത്രത്തിനകത്തെ മണല്‍ശേഖരം നീക്കം ചെയ്യുന്നു

ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച്‌ സീല്‍ ചെയ്‌ത്‌ 119 വര്‍ഷത്തിനു ശേഷം ആദ്യമായി ഒഡിഷയിലെ പ്രസിദ്ധമായ കൊണാറക്ക്‌ സൂര്യക്ഷേത്രത്തിനകത്ത്‌ നിക്ഷേപിച്ചിട്ടുള്ള വന്‍ മണല്‍ ശേഖരം നീക്കം ചെയ്യുന്നു. ക്ഷേത്രത്തിലെ ജഗ്മോഹനിലാണ്‌ വന്‍ മണല്‍ക്കൂമ്പാരം ഉള്ളത്‌. ഇത്‌ ബ്രിട്ടീഷുകാരാണ്‌ നിറച്ചത്‌. ക്ഷേത്രത്തിന്റെ പടിഞ്ഞാറ്‌ ഭാഗത്തായാണ്‌ ഇതിനാവശ്യമായ പ്ലാറ്റ്‌ഫോം പണി തീര്‍ക്കുന്നത്‌. എത്രയധികം അളവില്‍ മണല്‍ ഉണ്ടെന്ന്‌ അറിയാനായിട്ടില്ല. എന്നാല്‍ ഇതെല്ലാം നീക്കം ചെയ്യാന്‍ മൂന്നു വര്‍ഷം എടുക്കുമെന്നാണ്‌ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേയുടെ ഉന്നത വിദഗ്‌ധ സംഘം പറയുന്നത്‌.
ക്ഷേത്രത്തിനകത്തെ മണല്‍ ക്ഷേത്രത്തിന്റെ തിരശ്ചീനമായ തലത്തില്‍ വന്‍ സമ്മര്‍ദ്ദമാണ്‌ ഉണ്ടാക്കുന്നതെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. ഇത്‌ ക്ഷേത്രഘടനയ്‌ക്ക്‌ തന്നെ വലിയ സങ്കീര്‍ണതകള്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നതായും വിലയിരുത്തപ്പെടുന്നു.

Spread the love
English Summary: sand evacuation from Sun Temple to begin

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick