Categories
kerala

ബൈക്കിലെത്തി വ്യാപക അക്രമങ്ങള്‍…പൊതു ഗതാഗതം താറുമാറാക്കല്‍ പ്രധാന ഉന്നം…സര്‍വ്വീസ്‌ നിര്‍ത്തില്ലെന്ന്‌ മന്ത്രി, പോലീസ് സംരക്ഷണം തേടും

പോപ്പുലര്‍ ഫ്രണ്ട്‌ കേരളത്തില്‍ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ വ്യാപക അക്രമത്തിലൂടെ സാധാരണ ജീവിതത്തെ ബാധിക്കുന്ന തരത്തിലേക്ക്‌ മാറി. സ്വാധീന കേന്ദ്രങ്ങളില്‍ മാത്രമല്ല, അല്ലാത്തിടത്തും അക്രമികള്‍ ബസ്സിനും വാഹനങ്ങള്‍ക്കും കല്ലെറിഞ്ഞും തകര്‍ത്തും ഭീകരാന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്‌ പ്രധാന പരിപാടി. വാഹന ഗതാഗതം താറുമാറാക്കുക എന്നതാണ്‌ ഉന്നം. ഇതിലൂടെ ഹര്‍ത്താലില്‍ ജനജീവിതം തടസ്സപ്പെട്ടു എന്ന്‌ അവകാശപ്പെടാന്‍ സാധിക്കുമെന്ന മെച്ചമുണ്ട്‌. കണ്ണൂര്‍ ജില്ലയിലെ ഉളിയില്‍ പത്രവാഹനത്തിനു നേരെ പോലും പെട്രോള്‍ ബോംബെറിഞ്ഞ സംഭവമുണ്ടായി. കണ്ണൂര്‍ ജില്ലയില്‍ വിമാനത്താവളത്തിലേക്ക്‌ പോകുന്ന ട്രാവലര്‍ അക്രമികള്‍ അടിച്ചു തകര്‍ത്തു. കാഞ്ഞിരോട്‌ സ്വദേശി അഭിലാഷിന്റെ വാഹനമാണ്‌ തകര്‍ത്തത്‌. വളപട്ടണത്ത്‌ കെ.എസ്‌.ആര്‍.ടി.സി. സ്വിഫ്‌റ്റ്‌ ബസിന്റെ ചില്ലുകള്‍ തകര്‍ത്തു. അക്രമം ഭയന്ന്‌ ജനം പുറത്തിറങ്ങുന്നത്‌ തടയുക എന്ന തന്ത്രമാണ്‌ ഹര്‍ത്താലിന്റെ മറവില്‍ അക്രമികള്‍ സ്വീകരിച്ചിരിക്കുന്നത്‌.

പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായ കോട്ടയം ഈരാറ്റുപേട്ടയില്‍ വന്‍ സംഘര്‍ഷമുണ്ടായി. ഇവിടെ ബൈക്ക്‌ യാത്രികനെ ആക്രമിച്ചതോടെ പൊലീസ്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. നൂറിലധികം പേരെ കരുതല്‍ തടങ്കലിലാക്കി.

thepoliticaleditor

തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, കാസർകോട്,തൃശൂർ, കണ്ണൂർ തുടങ്ങിയ ജില്ലകളിലാണ് അക്രമ സംഭവങ്ങൾ ഉണ്ടായത്. കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപത്തുണ്ടായ കല്ലേറിൽ കെ എസ് ആർ ടി സി ഡ്രൈവർക്ക് കണ്ണിന് പരിക്കേറ്റു. ഇദ്ദേഹത്തെ കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെ എസ് ആർ ടി സി ബസുകൾക്ക് നേരെയും ലോറികൾക്ക്തി നേരെയും വ്യാപക കല്ലേറുണ്ടായി. തിരുവനന്തപുരം കുമരിചന്തയിൽ സ്വകാര്യ വാഹനങ്ങൾക്ക് നേരെ കല്ലേറുണ്ടായി. എയർപോർട്ടിലേയ്ക്ക് പോയ കാറിന്റെയും, യാത്രക്കാരുമായി എത്തിയ ഓട്ടോയുടെയും ചില്ല് സമരാനുകൂലികൾ എറിഞ്ഞ് തകർത്തു. ആലപ്പുഴയിൽ ബസിന്റെയും ടാങ്കറിന്റെയും ചില്ലുകൾ തകർത്തു. അമ്പലപ്പുഴയിൽ ലോറിയ്ക്ക് നേരെയുണ്ടായ കല്ലേറിൽ ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് വടകരയിലും വടക്കാഞ്ചേരിയിലും ലോറിയ്ക്ക് നേരെ കല്ലേറുണ്ടായി. കാസർകോട് കമ്പളയിൽ ചരക്ക് ലോറിയ്ക്ക് നേരെ കല്ലെറിഞ്ഞു. കണ്ണൂരിൽ വാഹനത്തിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു. തിരുവനന്തപുരത്ത് പോത്തൻകോട് കടകൾക്ക് നേരെ ആക്രമണമുണ്ടായി. കൊല്ലം പള്ളിമുക്കിൽ സമരാനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി. യാത്രക്കാരെ അസഭ്യം പറഞ്ഞത് തടഞ്ഞതിന് പിന്നാലെയായിരുന്നു ആക്രമണം. കൊച്ചിയിൽ ആലുവ – പെരുമ്പാവൂർ റൂട്ടിലോടുന്ന രണ്ട് കെ എസ് ആർ ടി സി ബസുകളുടെ ചില്ല് ഹർത്താല്‍ അനുകൂലികൾ എറിഞ്ഞു തകർത്തു. ആലപ്പുഴയിൽ ദേശീയപാതയിലെ അമ്പലപ്പുഴ കാക്കാഴത്തും നീർക്കുന്നത്തുമായാണ് രണ്ട് കെ എസ് ആർ ടി സി ബസുകൾക്കുനേരെ കല്ലേറുണ്ടായത്. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയിലും കൊല്ലത്തും വയനാട് മാനന്തവാടിയിലും കെ എസ് ആർ ടി സി ബസുകൾക്കുനേരെ കല്ലേറുണ്ടായി.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick