Categories
kerala

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം: സിബിഐയുടെ കുറ്റപത്രം തള്ളി പുതിയ അന്വേഷണത്തിന് പോക്‌സോ കോടതി ഉത്തരവ്

വാളയാര്‍ പെണ്‍കുട്ടികളുടെ മരണം കൊലപാതകമല്ലെന്ന സിബിഐയുടെ നിലവിലെ കുറ്റപത്രം തള്ളി വീണ്ടും അന്വേഷണം നടത്തണമെന്ന് പോക്‌സോ കോടതിയുടെ ഉത്തരവ്. പുതിയ അന്വേഷണവും സിബിഐ തന്നെ നടത്തണം. പെണ്‍കുട്ടികളുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ ഈ നടപടി.

പെണ്‍കുട്ടികള്‍ കൊല ചെയ്യപ്പെട്ടതല്ല നിരന്തരമായ ശാരീരിക പീഡനത്തെ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്തുവെന്നാണ് കേസില്‍ ആദ്യം അന്വേഷണം നടത്തിയ പോലീസിന്റെ നിഗമനം പിന്നീട് അന്വേഷണം നടത്തിയ സിബിഐയും ഇതിനെ ശരിവെയ്ക്കുന്ന കുറ്റപത്രമാണ് നല്‍കിയത്.

thepoliticaleditor

മൊഴികളുടെയും ശാസ്ത്രീയ പരിശോധനകളുടെയും അടിസ്ഥാനത്തിലാണ് കുട്ടികളെ കൊലപ്പെടുത്തതിയതെന്ന വാദം സിബിഐ തള്ളിയത്. കഴിഞ്ഞ മാസം നടത്തിയ ഡമ്മി പരീക്ഷണവും തൂങ്ങിമരണത്തിലേക്കാണ് സിബിഐ സംഘത്തെ എത്തിച്ചത്. ഇതോടെയാണ് പെണ്‍കുട്ടികളുടെ അമ്മ കോടതിയെ സമീപിച്ചത്. എന്നാല്‍ കേസ് സിബിഐ തന്നെ പുനരന്വേഷിക്കണമെന്നാണ് കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Spread the love
English Summary: valayar-deaths-cbi-findings rejected by poxo court

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick