Categories
kerala

സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന് കല്ലെറിഞ്ഞ മൂന്ന് എബിവിപിക്കാർ അറസ്റ്റിൽ

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലെറിഞ്ഞ സംഭവത്തിൽ മൂന്ന് എബിവിപി പ്രവർത്തകർ അറസ്റ്റിൽ. ലാൽ, സതീർഥ്യൻ, ഹരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ ആറ്റുകാലിലുള്ള ആശുപത്രിയിൽനിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികൾ ചികിത്സതേടി ആശുപത്രിയിലെത്തിയതായിരുന്നു.

വെള്ളിയാഴ്ച വഞ്ചിയൂരിൽ ഇടതുമുന്നണിയുടെ പ്രചാരണ ജാഥയ്ക്കിടയിൽ സിപിഎം–എബിവിപി പ്രവർത്തകർ തമ്മി‍ൽ സംഘർഷമുണ്ടായിരുന്നു. സംഘർഷത്തിനിടെ വഞ്ചിയൂർ സിപിഎം കൗൺസിലർ ഗായത്രി ബാബുവിനെ കയ്യേറ്റം ചെയ്യാൻ ശ്രമമുണ്ടായി. ഈ സംഭവത്തിലെ പ്രതികളാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ചതെന്നും കണ്ടെത്തി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick