Categories
kerala

200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് കിട്ടിയത് 182…ധൻകറിന് വൻ വിജയം

ഇന്ത്യയുടെ 14-ാമത് ഉപരാഷ്ട്രപതിയായി എൻ.ഡി.എ സ്ഥാനാർത്ഥി ജഗ്‌ദീപ് ധൻകറെ തിരഞ്ഞെടുത്തു. 528 വോട്ടുകൾ നേടിയാണ് ധൻകർ വൻവിജയത്തിലെത്തിയത് . പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥി മാർഗരറ്റ് ആൽവയ്ക്ക് 182 വോട്ടുകളാണ് ലഭിച്ചത്. 200 വോട്ടുകൾ ഉറപ്പിച്ചിരുന്ന പ്രതിപക്ഷത്തിന് അത്രയും നേടാനായില്ല. 780 എം.പിമാരിൽ 725 പേരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിൽ വോട്ടുചെയ്‌തത്.നിലവിൽ പശ്ചിമ ബംഗാൾ ഗവ‌ർണറാണ് ജഗ്‌ദീപ് ധൻകർ. അഭിഭാഷകൻ, ജനപ്രതിനിധി തുടങ്ങിയ നിലയിൽ പ്രവര്‍ത്തിച്ചിരുന്നു. രാജസ്ഥാനിലെ കിത്താന സ്വദേശിയാണ്. . ഫിസിക്സിൽ ബിരുദം നേടിയ ശേഷം ധൻകർ രാജസ്ഥാൻ സർവകലാശാലയിൽ നിന്ന് എൽ.എൽ.ബി പൂർത്തിയാക്കി. രാജസ്ഥാൻ ഹൈക്കോടതിയിലും, സുപ്രീംകോടതിയിലും അഭിഭാഷകനായി പ്രവർത്തിച്ചു.

Spread the love
English Summary: stunning victory for jagdeep dhankar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick