Categories
kerala

പൊലീസ്‌ കാവലിരിക്കെ സി.പി.എം.ജില്ലാകമ്മിറ്റി ഓഫീസിന് കല്ലേറ്…പിന്നില്‍ ആര്‍.എസ്‌.എസ്‌.എന്ന്‌ ആനാവൂര്‍ നാഗപ്പന്‍

ശനിയാഴ്ച പുലർച്ചെ രണ്ടുമണിയോടെ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിനുനേരെ കല്ലേറുണ്ടായി. ഓഫിസിന് പൊലീസ് കാവൽ ഉണ്ടായിരിക്കെയായിരുന്നു ആക്രമണം. മൂന്ന് ബൈക്കുകളിലായി എത്തിയവർ കല്ലുകൾ വലിച്ചെറിഞ്ഞു .ഓഫിസിനു മുന്നിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ നിർത്തിയിട്ടിരുന്ന കാറിനു കേടുപാടുണ്ടായി.

ആക്രമണത്തിനു പിന്നിൽ ആർഎസ്എസ് ആണെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പ്രതികരിച്ചു . ‘‘മൂന്ന് ബൈക്കിലെത്തിയ ഒൻപതംഗ സംഘമാണ് ആക്രമിച്ചത്. പൊലീസ് പിന്തുടർന്നതു കാരണം കൂടുതൽ ആക്രമണം ഒഴിവായി. വഞ്ചിയൂരിൽ എൽഡിഎഫ് ജാഥയ്ക്കു നേരെയും ആർഎസ്എസ് ആക്രമണമുണ്ടായി’’- നാഗപ്പൻ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: stone pelting on cpm tvm dist office

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick