Categories
kerala

വൈദികന്റെ വീട്ടില്‍ മോഷണം നടത്തിയ പ്രതിയെ പിടിച്ചപ്പോള്‍ ഞെട്ടി…അത്‌ മകന്‍ തന്നെയായിരുന്നു

വൈദികന്റെ വീട്ടിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട് ഒടുവിൽ പിടിയിലായത് മൂത്ത മകൻ തന്നെ. കോട്ടയത്താണ് സംഭവം. ഫാദർ ജേക്കബ് നൈനാന്റെ മകൻ ഷൈനോ നൈനാനെയാണ് പൊലീസ് പിടികൂടിയത് . സാമ്പത്തിക ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നെന്നും ഇതിനുള്ള പരിഹാരമായിട്ടാണ് സ്വന്തം വീട്ടിൽ നിന്ന് തന്നെ മോഷ്ടിക്കേണ്ടി വന്നതെന്ന് ഷൈനോ പൊലീസിനോട് പറഞ്ഞു. മോഷണത്തിന് ശേഷം പണം മുഴുവൻ വീടിനോട് ചേർന്ന് ഷൈനോ നടത്തിയിരുന്ന സ്ഥാപനത്തിൽ തന്നെ സൂക്ഷിക്കുകയായിരുന്നു. പൊലീസ് എത്തി ഇവിടെ നിന്നും പണം കണ്ടെത്തി. മോഷ്ടിച്ച സ്വർണം ചെറിയ പാത്രത്തിലാക്കി കുഴിച്ചിട്ട നിലയിലാണ് പൊലീസ് കണ്ടെത്തിയത്. ഷൈനോയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച വൈകിട്ട് വൈദികനും ഭാര്യ സാലിയും പള്ളിയിൽ പോയിരുന്ന സമയത്താണ് മോഷണം നടത്തിയത്. 48 പവന്റെ ആഭരണങ്ങളും 80,000 രൂപയുമാണ് കളവ് പോയത്. ഇതിൽ 21 പവൻ വീടിനോട് ചേർന്ന ഇടവഴിയിൽ നിന്ന് കണ്ടെത്തി. കട്ടിലിനടിയിൽ വച്ചിരുന്ന താക്കോൽ ഉപയോഗിച്ചാണ് പ്രതി അലമാര തുറന്ന് പണവും ആഭരണങ്ങളും മോഷ്ടിച്ചത്. മോഷ്ടിച്ച സ്വർണത്തിന്റെ ഒരു ഭാഗം വീടിന് സമീപത്തുള്ള ഇടവഴിയിൽ നിന്നും കിട്ടിയപ്പോൾ പ്പോൾ തന്നെ സ്ഥിരം കുറ്റവാളികളല്ല മോഷണത്തിന് പിന്നിലെന്ന സംശയം ഉണർന്നിരുന്നു . കട്ടിലിനടിയിലെ താക്കോൽ എടുത്ത് ആലമാര തുറന്നതിനാൽ വീടുമായി അടുപ്പമുള്ളവരാണ് കൃത്യത്തിന് പിന്നിലെന്നും കണ്ടെത്തിയിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick