Categories
latest news

റുഷ്ദിയുടെ നില അതീവ ഗുരുതരം, വെന്റിലേറ്ററിലെന്ന് സൂചന… കരളിനും കൈഞരമ്പുകൾക്കും ഗുരുതര പരിക്ക്

യുഎസിൽ ആക്രമണത്തിനിരയായ എഴുത്തുകാരനുമായ സൽമാൻ റുഷ്ദിയുടെ(75) നില അതീവ ഗുരുതരം. വെന്റിലേറ്ററിലെന്ന് റിപ്പോർട്ട്. കരളിനും കൈഞരമ്പുകൾക്കും ഗുരുതര പരിക്ക്. ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും. ന്യൂയോർക്കിൽ നടന്ന ചടങ്ങിനിടെ ഉണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അക്രമിയെ തിരിച്ചറിഞ്ഞു. ന്യൂജഴ്‌സി സ്വദേശി ഹാദിം മറ്റാർ (24) ആണ് പിടിയിലായത്. യു.എസ് – നാടുവിട്ട എഴുത്തുകാർക്കും കലാകാരൻമാർക്കും അഭയകേന്ദ്രം, സർഗ്ഗാത്മക ആവിഷ്കാര സ്വാതന്ത്ര്യത്തിനുള്ള ഇടം” എന്ന വിഷയത്തിൽ ചർച്ചയ്ക്കൊരുങ്ങുകയായിരുന്നു റുഷ്ദി. അദ്ദേഹത്തെ അവതാരകൻ പരിചയപ്പെടുത്തിയതിനു പിന്നാലെയാണ് അക്രമി സ്റ്റേജിലേക്ക് ചാടിക്കയറിയത്. തടയാൻ ശ്രമിച്ച അവതാരകനും പരിക്കേറ്റിരുന്നു.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick