Categories
latest news

സൽമാൻ റുഷ്ദിയെ അക്രമി 10-15 തവണ കുത്തിയെന്ന് ദൃക്‌സാക്ഷി, റുഷ്‌ദി ജീവിച്ചിരിപ്പുണ്ട്‌-ന്യൂയോര്‍ക്ക്‌ ഗവര്‍ണര്‍

ഇന്ത്യയില്‍ ജനിച്ച പ്രശസ്‌ത ഇംഗ്ലീഷ്‌ എഴുത്തുകാരന്‍ സല്‍മാന്‍ റുഷ്‌ദിയെ ന്യൂയോര്‍ക്കിലെ പൊതുപരിപാടിയില്‍ വെച്ച്‌ അക്രമി വേദിയിലേക്ക്‌ ഒാടിക്കയറി പത്തു പതിനഞ്ചു തവണ കഴുത്തില്‍ കുത്തിയതായി ദൃക്‌സാക്ഷി പറഞ്ഞതായി അസോസിയേറ്റഡ്‌ പ്രസ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തു. സ്‌റ്റേജില്‍ റുഷ്‌ദിയുമായി ഒരു അഭിമുഖം നടക്കുകയായിരുന്നു. കുത്തേറ്റ്‌ റുഷ്‌ദി തറയില്‍ വീണു. അക്രമിയെ അറസ്‌റ്റു ചെയ്‌തെങ്കിലും വധശ്രമത്തിനുള്ള പ്രകോപനം എന്തെന്ന്‌ വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. റുഷ്‌ദിയെ തിരക്കിട്ട്‌ ഹെലികോപ്‌റ്ററില്‍ ആശുപത്രിയിലേക്ക്‌ മാറ്റി. ആരോഗ്യനിലയെക്കുറിച്ച്‌ ഒരു വിവരവും പുറത്തുവന്നിട്ടില്ല. അദ്ദേഹം ജീവിച്ചിരിപ്പുണ്ട്‌ എന്ന പ്രതികരണം മാത്രമാണ്‌ ന്യൂയോര്‍ക്ക്‌ സ്‌റ്റേറ്റ്‌ ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്‌. പരിപാടിയുടെ മോഡറേറ്ററും ആക്രമിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‌ മറ്റൊരു ആശുപത്രിയില്‍ പരിചരണം നല്‍കി വരികയാണ്‌.

സാത്താനിക്‌ വേഴ്‌സസ്‌ എന്ന തന്റെ വിവാദ നോവല്‍ കാരണം ഇറാന്‍ പരമോന്നത നേതാവ്‌ ആയത്തൊള്ള ഖൊമേനി റുഷ്‌ദിയെ വധിക്കുന്നവര്‍ക്ക്‌ മൂന്ന്‌ മില്യണ്‍ ഡോളര്‍ പാരിതോഷികം വാഗ്‌ദാനം ചെയ്‌തിരുന്നു. ഇതോടെ റുഷ്‌ദിക്ക്‌ പത്തു വര്‍ഷത്തോളം ഒളിവില്‍ കഴിയേണ്ടിവന്നു. എന്നാല്‍ റുഷ്‌ദിയെ വധിക്കുന്നതിനെ പിന്തുണയ്‌ക്കില്ലെന്ന്‌ 1998-ല്‍ ഇറാന്‍ പ്രസ്‌താവിച്ചതോടെയാണ്‌ റുഷ്‌ദിക്ക്‌ പൊതുമണ്ഡലത്തിലേക്ക്‌ തിരിച്ചുവരാന്‍ കഴിഞ്ഞത്‌. എങ്കിലും ഭീഷണിയും പ്രകോപനവും തുടരുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: salman rushdie attack updates

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick