Categories
kerala

സജീഷും പ്രതിഭയും ഒന്നായി…ലിനിയുടെ കുട്ടികൾക്ക് ഇനി അമ്മത്തലോടൽ

നിപ ബാധിതരെ പരിചരിച്ചതിനിടയിൽ നിപ വൈറസ് ബാധിച്ച് മരണത്തിനു കീഴടങ്ങേണ്ടി വന്ന നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് പുനർവിവാഹിതനായി. വടകര ലോകനാർകാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. സജീഷിന്റെയും പ്രതിഭയുടെയും ലിനിയുടെയും കുടുംബാംഗങ്ങൾ മാത്രം പങ്കെടുത്ത ചടങ്ങിലാണ് സജീഷും പ്രതിഭയും ഒന്നിച്ചത്.

കൊയിലാണ്ടി പൊയിൽക്കാവ് സ്വദേശിയായ പ്രതിഭ അദ്ധ്യാപികയാണ്. പ്രതിഭയ്ക്ക് പ്ലസ് വൺ വിദ്യാർത്ഥിനിയായ മകളുണ്ട്.

thepoliticaleditor

നിപ ബാധിച്ച് ലിനി മരിച്ചതോടെയാണ് വിദേശത്തെ ജോലി ഉപേക്ഷിച്ച് സജീഷ് കേരളത്തിൽ മടങ്ങിയെത്തിയത്. സർക്കാർ ജോലി ലഭിച്ച സജീഷ് നിലവിൽ ആരോഗ്യ വകുപ്പ് ജീവനക്കാരനാണ്.

Spread the love
English Summary: sajeesh wedds prathibha

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick