Categories
kerala

സര്‍ക്കാരിന്‌ സമഗ്രമാറ്റം വേണം…മന്ത്രിമാര്‍ കൂടുതല്‍ ജനകീയമാവണം: സി.പി.എം. നിർദ്ദേശിക്കുന്നു

സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ ഗൗരവമുളള സ്വയം വിമര്‍ശനം നടത്തി സി.പി.എം. സംസ്ഥാന സമിതി യോഗം. മാധ്യമങ്ങളുമായുള്ള മന്ത്രിമാരുടെ ഇടപെടല്‍ ആവശ്യത്തിന്‌ ഇല്ലെന്നാണ്‌ സി.പി.എം.വിലയിരുത്തല്‍. കൂടുതല്‍ ജനകീയ പദ്ധതികള്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കണമെന്നും നിര്‍ദ്ദേശിക്കുന്നു.

മന്ത്രിമാര്‍ പ്രവര്‍ത്തനത്തില്‍ കാര്യമായ തിരുത്തല്‍ വരുത്തണമെന്ന്‌ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ മാധ്യമസമ്മേളത്തില്‍ പറഞ്ഞു. ഓണ്‍ലൈന്‍ പരിപാടികള്‍ക്കപ്പുറത്ത്‌ മന്ത്രിമാര്‍ ജനകീയമായി ഇറങ്ങി ഇടപെടണം. ആഭ്യന്തര വകുപ്പിനെതിരെയും ശക്തമായ വിമര്‍ശനങ്ങള്‍ ഉണ്ടായെന്നും കോടിയേരി സമ്മതിച്ചു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ സമഗ്രമായ മാറ്റം ആവശ്യമാണെന്ന നിര്‍ദ്ദേശം പാര്‍ടി നല്‍കിയിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

thepoliticaleditor
Spread the love
English Summary: press conferance of kodiyeri balakrishnan

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick