Categories
kerala

പാലക്കാട്‌ ജില്ലയില്‍ ഡി.വൈ എഫ്‌.ഐ. വനിതാ പ്രാദേശിക നേതാവിനെ യുവാവ്‌ കഴുത്തു ഞെരിച്ച്‌ കൊന്നു

പാലക്കാട്‌ ജില്ലയില്‍ ഡി.വൈ എഫ്‌.ഐ. വനിതാ പ്രാദേശിക നേതാവിനെ യുവാവ്‌ കഴുത്തു ഞെരിച്ച്‌ കൊന്നു. ചിറ്റിലഞ്ചേരിയിലെ കൊന്നല്ലൂരിലാണ്‌ സംഭവം. കൊന്നല്ലൂര്‍ സ്വദേശി സൂര്യപ്രിയ(24) ആണ്‌ കൊല്ലപ്പെട്ടത്‌. അഞ്ചുമൂര്‍ത്തിമംഗലം അണക്കപ്പാറ സ്വദേശി സുജീഷ്‌ ആണ്‌ കൊല നടത്തിയത്‌. ഇദ്ദേഹം ആലത്തൂര്‍ പൊലീസ്‌ സ്റ്റേഷനില്‍ കീഴടങ്ങി. ചൊവ്വാഴ്‌ചയാണ്‌ ദാരുണ സംഭവം.

ഡി.വൈ.എഫ്‌.ഐ. യൂണിറ്റ്‌ ഭാരവാഹിയായ സൂര്യപ്രിയയുമായി സുജീഷ്‌ പ്രണയത്തിലായിരുന്നുവെന്നും ഇരുവരും തമ്മിലുണ്ടായ ചില തര്‍ക്കങ്ങളാണ്‌ കൊലപാതകത്തിലേക്ക്‌ നയിച്ചതെന്നും പൊലീസ്‌ പറയുന്നു. സ്വന്തം വീട്ടിലാണ്‌ സൂര്യപ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. താന്‍ സൂര്യപ്രിയയെ കൊന്നുവെന്ന്‌ സുജീഷ്‌ പൊലീസ്‌ സ്റ്റേഷനിലെത്തി അറിയിക്കുകയായിരുന്നുവെന്നാണ്‌ റിപ്പോര്‍ട്ട്‌.

thepoliticaleditor
Spread the love
English Summary: lady killed by his lover in palakkad district

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick