Categories
kerala

ഗവര്‍ണറെ നിശിതമായി വിമര്‍ശിച്ച്‌ കോടിയേരിയുടെ ലേഖനം…കണ്ണൂര്‍ സര്‍വ്വകലാശാലയെ ഗവര്‍ണര്‍ ലക്ഷ്യമിടുന്നതിനു പിന്നില്‍

കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ്‌ പ്രൊഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ നിയമിക്കാനുള്ള നീക്കത്തിന്‌ ഗവര്‍ണര്‍ ആരിഫ്‌ മുഹമ്മദ്‌ ഖാന്‍ ചെക്ക്‌ വെച്ചതോടെ സി.പി.എം.-ഗവര്‍ണര്‍ പോരിന്റെ പുതിയ മുഖം തുറന്നിരിക്കയാണ്‌. ഗവര്‍ണര്‍ക്കെതിരായ നിയമനടപടിയിലേക്ക്‌ പോകുന്നു എന്നതാണ്‌ പുതിയ പോര്‍മുഖം.
ഇന്ന്‌ ദേശാഭിമാനി ദിനപത്രത്തിലെ സ്വന്തം കോളത്തില്‍ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞു പ്രഹരിച്ചിരിക്കയാണ്‌. ഇത്‌ കോടിയേരിയുടെതല്ല പാര്‍ടിയുടെ അഭിപ്രായം തന്നെയാണ്‌ എന്നതില്‍ സംശയത്തിന്റെ കാര്യമില്ല. ജനകീയ സര്‍ക്കാരിനെ അട്ടിമറിക്കാനാണ്‌ ഗവര്‍ണര്‍ ശ്രമിക്കുന്നതെന്ന്‌ കോടിയേരി ആരോപിക്കുന്നു. ഗവര്‍ണര്‍ കേന്ദ്രസര്‍ക്കാരിന്റെ ചട്ടുകമായി മാറുകയും സംസ്ഥാന ഭരണം അട്ടിമറിക്കാനുള്ള ഉപകരണമാകുകയും ചെയ്യുകയാണെന്നാണ്‌ കോടിയേരിയുടെ വാക്കുകളിലെ ആരോപണം. ഗവര്‍ണറെ ഉപയോഗിച്ച്‌ വളഞ്ഞ വഴിയില്‍ സര്‍ക്കാരിനെ വരിഞ്ഞു മുറുക്കാനുള്ള ശ്രമമാണിത്‌. ഗവർണർ പ്രവർത്തിക്കേണ്ടത് സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചായിരിക്കണമെന്നും കോടിയേരി അഭിപ്രായപ്പെടുന്നു.

Spread the love
English Summary: kodiyeri against governer

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick