Categories
latest news

മിഖായേൽ ഗോർബച്ചേവ് അന്തരിച്ചു

ലോക കമ്മ്യൂണിസത്തിന്റെ പ്രതീക്ഷകൾ തകിടം മറിച്ച്, സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം ഇല്ലാതായതിന് കാർമികനായ മിഖയിൽ ഗോർബച്ചേവ് (91) അന്തരിച്ചു. സോവിയറ്റ് യൂണിയന്റെ അവസാനത്തെ പ്രസിഡണ്ടായിരുന്നു ഗോർബച്ചേവ് .

റഷ്യൻ വാർത്ത ഏജൻസികളാണ് വിവരം പുറത്തുവിട്ടത്. അന്ത്യത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും മോസ്കോയിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് അദ്ദേഹത്തിന്റെ ഓഫിസ് അറിയിച്ചിരുന്നു.

thepoliticaleditor

1985ൽ അധികാരമേറ്റ ഗൊർബച്ചോവ് രാജ്യത്തെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ ലക്ഷ്യമിട്ടു രണ്ടു നയപരിപാടികൾ കൊണ്ടുവന്നു. രാഷ്ട്രീയ സുതാര്യത വാഗ്‍ദാനം ചെയ്യുന്ന ഗ്ലാസ്നോസ്തും സാമ്പത്തിക ഉദാരവൽക്കരണമായ പെരിസ്ട്രോയിക്കയും. ഗൊർബച്ചേവിന്റെ ഈ നടപടികൾ വിജയം കണ്ടില്ല. ഈ ഭരണപരിഷ്കരണ നടപടികളാണു ലോകത്തിലെ പ്രഥമ കമ്യൂണിസ്റ്റ് സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടിയത്. റിപ്പബ്ലിക്കുകൾ ഓരോന്നായി വിട്ടുപോകവേ ഗോർബചേവ് പ്രസിഡൻ്റ് സ്ഥാനം രാജിവെച്ചു. 1991 ൽ സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം ഇല്ലാതായി.

Spread the love
English Summary: Gorbachev passed away

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick