Categories
kerala

അമ്മച്ചിയുടെ മൃതദേഹത്തിനടുത്ത്‌ ചിരിക്കുന്ന കുടുംബാംഗങ്ങള്‍…സത്യാവസ്ഥ ഇതാണ്‌-ഫോട്ടോയിലുള്‍പ്പെട്ട യുവാവിന്റെ ആര്‍ദ്രമായ കുറിപ്പ്‌

മൃതദേഹത്തിനു സമീപം കുടുംബാംഗങ്ങളെല്ലാം ചിരിച്ചുകൊണ്ട്‌ എടുത്ത കുടുംബ ഫോട്ടോ സമൂഹമാധ്യമത്തില്‍ ചോര്‍ന്നെത്തിയതോടെ വന്‍ വിമര്‍ശനവും പരിഹാസവും നേരിടേണ്ടിവന്ന കുടുംബത്തിലെ ഇളം തലമുറക്കാരന്‍ ഫേസ്‌ബുക്കില്‍ ഇട്ട കുറിപ്പ്‌ വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടിയും കുടുംബ ബന്ധങ്ങളെപ്പറ്റി സമൂഹത്തിനാകെയുള്ള ഓര്‍മപ്പെടുത്തലുമായി. വിമര്‍ശനം നേരിട്ട കുടുംബഫോട്ടോയില്‍ ഉള്‍പ്പെട്ട ആളാണ്‌ താന്‍ എന്ന ആമുഖത്തോടെ ലോവല്‍ കുരിയന്‍ എന്ന യുവാവാണ്‌ ആര്‍ദ്രമായ കുറിപ്പ്‌ എഴുതിയിരിക്കുന്നത്‌. മരണമടഞ്ഞ അമ്മച്ചിയുടെ ചേട്ടന്റെ കൊച്ചുമകന്‍ കൂടിയാണ്‌ ലോവല്‍.

ലോവല്‍ കുര്യന്‍( ഫോട്ടോ സ്രോതസ്‌-ഫേസ്‌ബുക്ക്‌)

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയിലെ പനവേലില്‍ കുടുംബത്തിലെ 94 വയസ്സുള്ള മുത്തശ്ശിയുടെ ഭൗതികദേഹത്തിനൊപ്പം നിന്ന്‌ കുടുംബാംഗങ്ങള്‍ ചേര്‍ന്നെടുത്ത ഫോട്ടോയാണ്‌ വന്‍ ട്രോളുകള്‍ക്ക്‌ ഇടയാക്കിയത്‌. ശവപ്പെട്ടിക്കു സമീപം നിന്ന്‌ കുടുംബാംഗങ്ങളെല്ലാം സന്തോഷത്തോടെ നന്നായി ചിരിച്ചുകൊണ്ട്‌ എടുത്ത ഫോട്ടോ സമൂഹമാധ്യമത്തില്‍ പ്രചരിച്ചതോടെ പരിഹാസവും തുടങ്ങി. മരിച്ചയാളിനു ചുറ്റും കൂടയിരുന്ന്‌ ആഹ്‌ളാദിക്കുന്ന കുടുംബത്തെ അപഹസിക്കുന്ന കമന്റുകള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞു.

thepoliticaleditor

ഈ ഫോട്ടോയ്‌ക്കു പിന്നിലെ സത്യാവസ്ഥ എന്താണ്‌ എന്ന കാര്യമാണ്‌ ഫോട്ടോയില്‍ ഉള്‍പ്പെട്ടിരുന്ന ലോവല്‍ കുര്യന്‍ ആര്‍ദ്രതയോടെ എഴുതിയിരിക്കുന്നത്‌. ഏത്‌ സാഹചര്യത്തിലാണ്‌ ആ ഫോട്ടോ എടുക്കപ്പെട്ടത്‌ എന്ന ലോവല്‍ വിശദീകരിക്കുന്നു. ഒപ്പം കുടുംബത്തെ അപഹസിക്കുന്നത്‌ തീര്‍ത്തും അനുചിതമാണെന്ന്‌ കാര്യകാരണ സഹിതം വിവരിക്കുകയും ചെയ്യുന്നു.

മന്ത്രി വി.ശിവന്‍കുട്ടി

കുടുംബത്തിന്‌ ആശ്വാസവുമായി കുറിപ്പുകളെഴുതിയ മന്ത്രി വി.ശിവന്‍കുട്ടി, എഴുത്തുകാരി ശാരദക്കുട്ടി തുടങ്ങിയവര്‍ക്ക്‌ ലോവല്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.

ലോവലിന്റെ കുറിപ്പ്‌ പൂര്‍ണമായി ചുവടെ വായിക്കാം:

ഇന്നലെ മുതൽ പല ഗ്രൂപ്പുകളിലും പേജ്കളിലും പല ട്രോളുകൾ കണ്ടു…..🙏
ഇതിൽ ഞാനുമുണ്ട്…..👍
94 വയസുള്ള ഞങ്ങളുടെ അമ്മച്ചിയുടെ മൃദ്ധ ശരീരത്തിന് മുൻപിൽ ഞങ്ങൾ കുടുംബക്കാർ ഒരുമിച്ചിരുന്ന് എടുത്ത ഒരു ഫോട്ടോ ആണിത്….❤️
ഇതിന്റെ സത്യാവസ്ഥ ഇതാണ്…👇👇
(Share ചെയ്ത് അറിയാത്തവരിലേക്ക് എത്തിച്ചാൽ സന്തോഷം👍)
അടക്കത്തിന്റെ തലേ ദിവസം തന്ന ബോഡി ഭവനത്തിൽ വന്നിരുന്നു….
പാട്ടുകളും പ്രാർത്ഥനയുമായി ഒരു 10 അര – 11 വരെ എല്ലാവരും ഇരുന്നു….
അതിന് ശേഷം കുടുംമ്പാങ്ങങ്ങൾ മാത്രമായി ….
അമ്മച്ചിയുടെ ഓർമ്മകൾ പങ്ക് വക്കുവാനും മറ്റുമായി ഞങ്ങൾ ഇരുന്നു…
ഒരു 2 മണി വരെ നീണ്ടു…..
അമ്മച്ചിയുടെ ഓർമ്മകളും മറ്റും ഓർത്തപ്പോൾ തന്നെ പലരും ഇമോഷണൽ ആകേണ്ടി വന്നു….
എന്നാൽ ഇങ്ങനെ ആകരുത് നമ്മൾ നമ്മുടെ അമ്മച്ചിയെ യാത്ര ആക്കേണ്ടത് എന്നൊക്കെ പറഞ്ഞു മറ്റ് പലരും അവരെ ആശ്വാസിപ്പിച്ചു…..😊
അങ്ങനെ എല്ലാവരും പിരിയാൻ നിന്ന സമയത്ത് എല്ലാ ഫാമിലി മെമ്പേഴ്‌സ് ഉം ഉണ്ടായിരുന്നത് കൊണ്ട് തന്നെ ഒരു ഫോട്ടോ എടുക്കാൻ തീരുമാനിച്ചു….👍
രാത്രി 3 മണി ആയതിനാൽ തന്നെ പുറത്ത് നിന്ന് ഫോട്ടോ എടുക്കുവാൻ ഒരു സൗകര്യവും ഇല്ലായിരുന്നത് കൊണ്ട് തന്നെ അമ്മച്ചിക്കൊപ്പം എടുത്തു…..
അതാണ് ഈ ഫോട്ടോ….
എല്ലാ മത വിശ്വാസങ്ങൾക്കൊപ്പം ഞങ്ങൾ ക്രിസ്ത്യാനികളും വിശ്വസിക്കുന്നത് മരണ ശേഷം ഒരു ജീവിതം ഉണ്ടെന്നതാണ്…..
അങ്ങനെ ഒരു ലോകത്തിലേക്ക് അല്ലെങ്കിൽ സ്വർഗത്തിലേക്ക് ഞങ്ങളുടെ അമ്മച്ചിക്ക് കിട്ടിയ ഒരു പ്രൊമോഷൻ ഞങ്ങൾ കരഞ്ഞു തള്ളണോ….???😊
രണ്ട് വർഷത്തോളമായി അമ്മച്ചി കിടപ്പിലായിരുന്നു….ആഹാരവും വെള്ളവും ഒന്നും ഇറക്കാൻ ആവാതെ അവസാന നാളുകളിൽ അമ്മച്ചി ഒത്തിരി കഷ്ടപ്പെട്ടു……
അത്കൊണ്ട് തന്നെ അമ്മച്ചിയുടെ മരണം അടുക്കുന്നു എന്ന യാഥാർത്ഥ്യം മക്കൾക്കും കൊച്ചുമക്കളക്കും എല്ലാം തന്നെ അറിയാമായിരുന്നു…..അത്കൊണ്ട് തന്നെ എല്ലാവരും വളരെ ഒരുക്കത്തോടെ തന്നെ ആയിരുന്നു…..😊
ഇങ്ങനെ ഒന്ന് ട്രോളുന്നതിന് മുന്പ് ഞങ്ങളുടെ ഫാമിലി യെ പറ്റി കൂടി ഒന്ന് അറിയുക…..❤️
ഞങ്ങളുടെ മല്ലപ്പള്ളിയിൽ ഉള്ള PANAVELIL ഫാമിലിയിൽ ഏകദേശം 20 അച്ചന്മാരും ദൈവവേല ചെയ്യുന്നവരും ആണ് ഉള്ളത്……
അതിൽ തന്നെ പരേതനായ ഒരു CSI പുരോഹിതന്റെ ഭാര്യ ആയിരുന്നു ഈ അമ്മച്ചി…..
അച്ഛനൊപ്പം പല ഇടങ്ങളിൽ അനേകം വർഷം ദൈവവേല ചെയ്ത അമ്മച്ചിക്ക് ദൈവം 9 മക്കൾ 9 മരുമക്കൾ 19 കൊച്ചു മക്കൾ 12 കൊച്ചു മക്കളുടെ മക്കളെയും ദാനമായി നൽകി ……
93 വർഷം ആരോഗ്യകരമായ ജീവിതം ….95 ആം വയസിൽ ശാന്തമായ മരണം…
ഇതിൽ ഏത് ഘടകമാണ് ഞങ്ങളെ വേദനിപ്പിക്കുവാൻ ഉള്ളത്. ..😊
ഇന്നലെ വന്ന ട്രോളുകളും മറ്റും കണ്ട് ഒരു പാട് വിഷമം തോന്നി…..
എങ്കിലും ഇന്ന് രാവിലെ മുതൽ വന്ന +ve പോസ്റ്റുകളും കമെന്റ് കളും വന്നതിൽ ഒരു പാട് സന്തോഷം…..
മന്ത്രി ശിവൻകുട്ടി , ബഹു. എഴുത്തുകാരി ശരാടാകുട്ടി ….തുടങ്ങിവരും മലയാള മനോരമ , മഴവിൽ മനോരമ , ഏഷ്യാനെറ് തുടങ്ങിയ ചാനലുകളിലും പേജ് കളിലും ഇതൊരു മാതൃക ആണ് എന്ന രീതിയിൽ വന്നതിൽ ഒരു പാട് സന്തോഷം….🙏
വീണ്ടും ട്രോളുന്നവർ നിങ്ങൾ നിങ്ങളുടെ മാതാപിതാക്കളെ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്നൊന്ന് ആലോചിച്ചു നോക്കൂ☺️☺️
….Lovell Kurian Giji
അമ്മച്ചിയുടെ ചേട്ടന്റെ(in law) കൊച്ചുമകൻ

Spread the love
English Summary: FB POST OF LOVELL KURIAN

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick