Categories
kerala

ജനവാസ മേഖലയെയും കൃഷിയിടങ്ങളെയും പരിസ്ഥിതിലോല പരിധിയില്‍ നിന്നും ഒഴിവാക്കി

വിവാദമായി മാറിയ പരിസ്ഥിതി ലോല മേഖലാ ഉത്തരവ്‌ പരിഷ്‌കരിച്ച്‌ കേരള സര്‍ക്കാര്‍. 2019-ല്‍ ഇറക്കിയ, വനത്തിന്റെ ഒരു കിലോമീറ്റര്‍ ചുറ്റിലും പരിസ്ഥിതി ലോലമേലയായി പ്രഖ്യാപിക്കുന്ന വിജ്ഞാനപനം റദ്ദാക്കുന്ന ഉത്തരവാണ്‌ പുതിയതായി ഇറക്കിയത്‌. വനത്തിനോടു ചേര്‍ന്നുള്ള ജനവാസ കേന്ദ്രങ്ങളെയും കൃഷിയിടങ്ങളെയും പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്‌. പഴയ ഉത്തരവ്‌ ഇതോടെ നിലവിലില്ലാതാവും.

സുപ്രീംകോടതിയില്‍ ഇതു സംബന്ധിച്ച്‌ നടക്കുന്ന വ്യവഹാരങ്ങളില്‍ കക്ഷി ചേരുന്നതിനു മുന്നോടിയായാണ്‌ സര്‍ക്കാരിന്റെ പുതിയ ഉത്തരവ്‌. തുടര്‍ നടപടിക്കായി വനം വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്‌.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick