Categories
kerala

കുട്ടികള്‍ സ്‌കൂളിലെത്തിയ ശേഷം അവധി പ്രഖ്യാപനം…എറണാകുളം കളക്ടര്‍ രേണു രാജിന് രക്ഷിതാക്കളുടെ വിമര്‍ശനപ്പെരുമഴ

കളക്ടറെന്താ ഉറങ്ങിപ്പോയോ, ഇന്‍ എഫിഷ്യന്റ് കളക്ടര്‍, ശ്രീറാം വെങ്കിട്ടരാമന്റെ ബ്രാന്‍ഡ് ആണെന്നു തോന്നുന്നു, ഇന്ന് പേജില്‍ കുത്തിയിരുന്ന് മടുത്താണ് സ്‌കൂളില്‍ വിട്ടത്, കുട്ടികളെ ആര് തിരികെയെടുക്കും, എവിടെക്കൊണ്ടുപോയി ഇരുത്തും ജോലിക്കു പോയ മാതാപിതാക്കള്‍–ഈ കമന്റുകളും പരിഹാസവും എല്ലാം ഇന്ന് ഏറ്റുവാങ്ങിയത് എറണാകുളം കളക്ടര്‍ ഡോ. രേണു രാജ് ആണ്. എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെല്ലാം അവധി പ്രഖ്യാപിക്കാന്‍ വൈകിപ്പോയതാണ് രക്ഷിതാക്കളുടെ അമര്‍ഷത്തിനിടയാക്കിയത്.

കുട്ടികളെ സ്‌കൂളില്‍ വിട്ടതിനു ശേഷം വൈകിയ നേരത്തായിരുന്നു കളക്ടറുടെ അവധിപ്രഖ്യാപനം. അപ്പോഴേക്കും മിക്കവാറും കുട്ടികള്‍ സ്‌കൂളിലേക്ക് എത്തിയിരുന്നു. പലയിടത്തും ക്ലാസും തുടങ്ങിയിരുന്നു.

thepoliticaleditor


മഴ കനക്കില്ലെന്ന വിശ്വാസത്തില്‍ കളക്ടര്‍ അവധി പ്രഖ്യാപിക്കുന്നത് അമാന്തിച്ചു. എന്നാല്‍ അതിരാവിലെ തന്നെ വന്‍ മഴക്കോള് വന്നു. പക്ഷേ അവധി പ്രഖ്യാപനമൊന്നും ഇല്ലാതിരുന്നതിനാല്‍ എല്ലാവരും കുട്ടികളെ സ്‌കൂളിലേക്ക് ഒരുക്കി അയച്ചു. ജില്ല മുഴുവന്‍ അവധി പ്രഖ്യാപിക്കാതെ ജാഗ്രത ആവശ്യമുള്ള ചില മേഖലകളില്‍ മാത്രമായിരുന്നു കളക്ടര്‍ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നത്. അത് സദുദ്ദേശ്യത്തിലായിരുന്നെങ്കിലും ജില്ലയില്‍ ആകമാനം രാവിലെ തന്നെ മഴപ്പെരുപ്പത്തിലേക്കു നീങ്ങിയിരുന്നു. പലരും കളക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കയറി അഭ്യര്‍ഥിച്ചെങ്കിലും അവധി പ്രഖ്യാപനമൊന്നും വന്നില്ല. പക്ഷേ 8.25 ആയപ്പോള്‍ ഡോ.രേണു രാജിന്റെ പ്രഖ്യാപനം വന്നു. ഇതോടെ രക്ഷിതാക്കളുടെ വിമര്‍ശനപ്പെരുമഴയും തുടങ്ങി.
്അവധി പ്രഖ്യാപിച്ചെങ്കിലും മിക്ക കുട്ടികള്‍ക്കും അതിന്റെ ആശ്വാസം ലഭിച്ചില്ല. ചില സ്‌കൂളുകള്‍ ക്ലാസ് നടത്താന്‍ തന്നെ തീരുമാനിച്ചു. കേന്ദ്രീയ വിദ്യാലയത്തില്‍ ക്ലാസ് തുടങ്ങി. ഭവന്‍സ് സ്‌കൂളിലും ക്ലാസ് ആരംഭിച്ചു. പരീക്ഷകള്‍ മാത്രം എല്ലായിടത്തും മാറ്റിവെച്ചു.

രേണു രാജിന് വിമര്‍ശനം മാത്രമല്ല ഭര്‍ത്താവും വിവാദ ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്റെ പേരും ചേര്‍ത്ത് വ്യക്തിപരമായ പരിഹാസവും ഏററുവാങ്ങേണ്ടി വന്നരിക്കയാണ്. വ്യക്തിഹത്യയുടെ വക്കിലെത്തിയ പരിഹാസവചനങ്ങള്‍ പലതും ഉണ്ടായി.

Spread the love
English Summary: criticism against eranakulam collector renu raj

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick