Categories
latest news

സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ രമണ ഇന്ന്‌ വിരമിക്കുന്നു…സംഘപരിവാറിന്റെ ഇന്ത്യയില്‍ രമണ ചെയ്‌തത്‌…

പതിനാറ്‌ മാസത്തെ സേവനകാലത്തിനിടയില്‍ കേന്ദ്രത്തിലെ തീവ്രഹിന്ദുത്വ സര്‍ക്കാരിന്റെ എട്ടു വര്‍ഷക്കാലത്തിനിടയിലെ ഏറ്റവും ശ്രദ്ധേയമായ, ഭരണഘടനയുടെ മൂല്യങ്ങളും പൗരന്‍മാരുടെ അവകാശങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന ഒരു പിടി ഉത്തരവുകളും നിരീക്ഷണങ്ങളും വിധികളും പുറപ്പെടുവിച്ച്‌ ചീഫ്‌ ജസ്റ്റിസ്‌ എന്‍.വി. രമണ വെള്ളിയാഴ്‌ച വിരമിക്കുന്നു. അതേസമയം ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നയങ്ങള്‍ ചോദ്യം ചെയ്‌ത്‌ സമര്‍പ്പിക്കപ്പെട്ട ഒരു പിടി ഹര്‍ജികളില്‍ തീരുമാനമൊന്നുമെടുക്കാതെ നീട്ടിക്കൊണ്ടുപോയി എന്ന വിമര്‍ശനവും സുപ്രീംകോടതിയെ സംബന്ധിച്ച്‌ ഉയരുന്നുണ്ട്.

ജസ്റ്റിസ്‌ രമണയെ ചരിത്രത്തില്‍ അടയാളപ്പെടുത്തുന്ന ഏറ്റവും ശ്രദ്ധേയമായ ഉത്തരവ്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 124-എ. ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹര്‍ജിയിലാണ്‌. ഭരണകൂടത്തെ വിമര്‍ശിക്കുന്നത്‌ ദേശദ്രോഹമല്ലെന്ന നിരീക്ഷണം സംഘപരിവാര്‍ ഭരണകാലത്ത്‌ രക്ഷപ്പെടുത്തിയത്‌ നിരവധി സാമൂഹിക പ്രവര്‍ത്തരെയും മാധ്യമപ്രവര്‍ത്തകരെയും രാഷ്ട്രീയ പ്രവര്‍ത്തകരെയുമാണ്‌. സ്വാതന്ത്ര്യം കിട്ടി 75 വര്‍ഷം കഴിയുമ്പോഴും സെക്ഷന്‍ 124-എ ആവശ്യമാണോ എന്ന്‌ ജസ്‌റ്റിസ്‌ രമണ ചോദിച്ചത്‌ ജനാധിപത്യ ഇന്ത്യ അതിന്റെ ആത്മാവില്‍ ഏറ്റെടുത്ത ഒന്നായിരുന്നു.
ഇതു പോലെ തന്നെയാണ്‌ പെഗാസസ്‌ വിഷയത്തില്‍ സുപ്രീംകോടതി ചീഫ്‌ ജസ്റ്റിസ്‌ നല്‍കിയ ഉത്തരവുകളും സഹപ്രവര്‍ത്തകരായ ജസ്റ്റിസുമാര്‍ക്ക്‌ ഈ കേസ്‌ കേള്‍ക്കാന്‍ നല്‍കിക്കൊണ്ട്‌ ഇന്ത്യയിലെ പൗരന്‍മാരുടെ അവകാശത്തിനു മേല്‍ ഭരണകൂടത്തിന്റെ ഭീകരതയും സ്വകാര്യതയിലുള്ള കടന്നുകയറ്റവും തടയാന്‍ എടുത്ത നിലപാടുകളും.
രമണയുടെ പരിഗണനയ്‌ക്ക്‌ വന്ന സുപ്രധാനമായ മറ്റ്‌ ചില കേസുകള്‍ ഇനി പറയുന്നതാണ്‌. (i) പൗരത്വ (ഭേദഗതി) നിയമത്തെ വെല്ലുവിളിക്കുന്ന ഒരു ഹർജി; (ii) ജമ്മു കശ്മീരുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ ചോദ്യം ചെയ്യുന്ന ഒരു ഹർജി; (iii) കർണാടകയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിരോധിച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്യുന്ന ഒരു ഹർജി; (iv) കിഴക്കൻ ഡൽഹിയിലെ ജഹാംഗീർപുരിയിൽ പോലീസ് നടത്തിയ കയ്യേറ്റ വിരുദ്ധ പൊളിക്കലിനെതിരെയുള്ള ഹർജി.
ഈ ഹർജികളെല്ലാം കേന്ദ്രം ഭരിക്കുന്ന ബിജെപി നേതൃത്വത്തിലുള്ള സർക്കാരിന്റെയും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളുടെയും നയങ്ങളെയും നടപടികളെയും ചോദ്യം ചെയ്യുന്നതാണ്. വിവാദപരവും രാഷ്ട്രീയമായി സെൻസിറ്റീവായതുമായ ഹർജികളിൽ വാദം കേൾക്കൽ മാറ്റിവയ്ക്കുകയും വിധി പറയുന്നത് മാറ്റിവയ്ക്കുകയും ചെയ്തു എന്ന വിമർശനം സുപ്രീംകോടതിയെ സംബന്ധിച്ച്‌ ഉയർന്നിട്ടുണ്ട്.. സർക്കാരുമായുള്ള ഏറ്റുമുട്ടൽ ഒഴിവാക്കാനാണോ ചീഫ് ജസ്റ്റിസ് ശ്രമിച്ചത് എന്ന സംശയവും സാമൂഹ്യ മാധ്യമങ്ങളിൽ ഉയർന്നിട്ടുണ്ട്.

thepoliticaleditor
Spread the love

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick