Categories
latest news

ഇന്ത്യയുടെ എതിർപ്പ് അവഗണിച്ച് ചൈനീസ് “ചാരക്കപ്പൽ ” ശ്രീലങ്കൻ തുറമുഖത്ത് അടുക്കുന്നു

ന്യൂഡൽഹിയിലെ സൈനിക കേന്ദ്രങ്ങളിൽ ചാരപ്പണി ചെയ്തേക്കുമെന്നു ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചിട്ടും ചൈനീസ് ചാരക്കപ്പലായ യുവാൻ വാങ്- 5 ശ്രീലങ്കൻ തുറമുഖത്ത് നങ്കൂരമിടാൻ ഒരുങ്ങുന്നു. ആഗസ്റ്റ്‌ 16 മുതല്‍ 22 വരെ കപ്പലിന്‌ തുറമുഖത്ത്‌ അടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കുകയായിരുന്നു. ചൈനീസ് ഗവേഷണ കപ്പലിന് രാജ്യം സന്ദർശിക്കാൻ ശ്രീലങ്കൻ സർക്കാർ ശനിയാഴ്ച അനുമതി നൽകി. ഇന്ത്യൻ മഹാസമുദ്രത്തിൽ ബെയ്ജിംഗിന്റെ വർദ്ധിച്ചുവരുന്ന സാന്നിധ്യത്തിലും ശ്രീലങ്കയിലെ സ്വാധീനത്തിലും ഇന്ത്യ ആശങ്കാകുലമാണ്. ശ്രീലങ്കയില്‍ ചൈനി നിര്‍മിച്ച തുറമുഖമായ ഹമ്പന്‍തോട്ടയിലാണ്‌ കപ്പല്‍ അടുക്കുന്നത്‌. ചൈനീസ്‌ കപ്പല്‍ ആഗസ്റ്റ്‌ 11-ന്‌ തന്നെ ഹമ്പന്‍തോട്ട തുറമുഖത്ത്‌ അടുക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്ത്യയുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ സന്ദര്‍ശനം മാറ്റിവെക്കണമെന്ന്‌ ശ്രീലങ്ക ചൈനയോട്‌ ആവശ്യപ്പെട്ടു. എന്നാല്‍ എതിര്‍പ്പ്‌ ചൈനീസ്‌ അധികൃതര്‍ അവഗണിച്ചു. ചൈനയുടെ തീരുമാനം മാറ്റില്ല എന്ന്‌ വന്നതിനാല്‍ ഒടുവില്‍ ആഗസ്റ്റ്‌ 16 മുതല്‍ 22 വരെ കപ്പലിന്‌ തുറമുഖത്ത്‌ അടുക്കാന്‍ ശ്രീലങ്ക അനുമതി നല്‍കുകയായിരുന്നു.

Spread the love
English Summary: Chinese 'spy' ship to dock at Sri Lanka port

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick