Categories
latest news

എല്ലാ സംരക്ഷിത സ്‌മാരകങ്ങളിലേക്കുള്ള പ്രവേശനം ആഗസ്റ്റ്‌ 15 വരെ സൗജന്യമാക്കി കേന്ദ്രം

രാജ്യത്തെ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ എല്ലാ സംരക്ഷിത സ്മാരകങ്ങളിലേക്കും സ്ഥലങ്ങളിലേക്കും ആഗസ്റ്റ് 5 മുതൽ 15 വരെ എല്ലാ വിനോദ സഞ്ചാരികൾക്കും സൗജന്യ പ്രവേശനം കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം പ്രഖ്യാപിച്ചു. ഇന്ത്യയുടെ 75-ാം വാർഷികത്തോടനുബന്ധിച്ചുള്ള ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം. കേന്ദ്ര സാംസ്കാരിക മന്ത്രി ജി കിഷൻ റെഡ്ഡി ട്വീറ്റിൽ ഇക്കാര്യം അറിയിച്ചു. നിലവിൽ ഇന്ത്യയിലുടനീളമുള്ള 3,500-ലധികം സ്മാരകങ്ങൾ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ സംരക്ഷണത്തിൽ ഉണ്ട്.

Spread the love
English Summary: centre-allows-free-entry-to-all-asi-protected-monuments-from-aug-5-to-15

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick