Categories
latest news

കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ ഭീകരർ വെടിവച്ചുകൊന്നു

കശ്മീരിൽ വീണ്ടും അതിഥി തൊഴിലാളിയെ ഭീകരർ വെടിവച്ചുകൊന്നു . ബന്ദിപ്പോർ ജില്ലയിൽ ഇന്നലെ അർധരാത്രിയോടെയാണ് സംഭവം. ബിഹാർ മധെപുര സ്വദേശിയായ മഹൊദ് അമ്റേസ് ആണ് കൊല്ലപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ പറ്റിയില്ല.. കാശ്‌മീരില്‍ കുറച്ചു കാലമായി അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ വര്‍ധിക്കുന്നുണ്ട്‌.

നാല് സൈനികർ ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ചതിനു തൊട്ടടുത്ത ദിവസമാണ് ഈ ആക്രമണമുണ്ടായത്. ജമ്മു കശ്മീരിലെത്തുന്ന ഇതര സംസ്ഥാനക്കാരെ തിരഞ്ഞുപിടിച്ച് വധിക്കുന്നത് അടുത്തിടെയായി വർധിക്കുകയാണ്. ബാങ്ക് ഉദ്യോഗസ്ഥൻ ഉൾപ്പെടെ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടു. കഴിഞ്ഞ ആഴ്ച ബിഹാർ സ്വദേശിയായ മുഹമ്മദ് മുംതാസ് കൊല്ലപ്പെട്ടിരുന്നു. മറ്റു രണ്ട് പേർക്കു പരുക്കേൽക്കുകയും ചെയ്തു.

thepoliticaleditor
Spread the love
English Summary: bihar native labourer shot dead in kashmir

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick