Categories
kerala

വിമര്‍ശിക്കുന്നവര്‍ വര്‍ഗീയ ചിന്തയുള്ളവര്‍-ബീന ഫിലിപ്പ്‌, അമ്മമാരുടെ സമ്മേളനത്തിലാണ്‌ പങ്കെടുത്തത്‌, പാര്‍ടി വിലക്കിയിട്ടുമില്ല

ആര്‍.എസ്‌.എസ്‌. പോഷകസംഘടനയായി അറിയപ്പെടുന്ന ബാലഗോകുലത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത്‌ വിവാദ പ്രസംഗം നടത്തിയ കോഴിക്കോട്‌ മേയര്‍ ബീന ഫിലിപ്പിനെ സി.പി.എം. ജില്ലാക്കമ്മിറ്റി തള്ളിപ്പറഞ്ഞുവെങ്കിലും താന്‍ പരിപാടിക്ക്‌ പോകരുതെന്ന്‌ പാര്‍ടി വിലക്കിയിരുന്നില്ലെന്നും വര്‍ഗീയ ചിന്ത മനസ്സിലുളളവരാണ്‌ വിവാദത്തിനു പിന്നിലെന്നും വിശദീകരണവുമായി രംഗത്ത്‌.
കേരളത്തിലെ ശിശുപരിപാലനം മോശമാണെന്നും വടക്കെ ഇന്ത്യയിലാണ്‌ ശിശുപരിപാലനം മികച്ചതെന്നും ബീന ഫിലിപ്പ്‌ ബാലഗോകുലം സമ്മേളനത്തിന്റെ മാതൃസമ്മേളനത്തില്‍ പങ്കെടുത്ത്‌ പ്രസംഗിച്ചതാണ്‌ അവര്‍ ആര്‍.എസ്‌.എസ്‌. പോഷക പരിപാടിയില്‍ പങ്കെടുത്തു എന്നതിനപ്പുറം കൂടുതല്‍ വിവാദമായത്‌. എന്നാല്‍ വടക്കെ ഇന്ത്യക്കാരാണ്‌ കുട്ടികളെ കൂടുതല്‍ സ്‌നേഹിക്കുന്നതെന്നാണ്‌ താന്‍ പറഞ്ഞെതെന്നാണ്‌ മേയറുടെ പക്ഷം. അമ്മമാരുടെ സമ്മേളനത്തിലാണ്‌ താന്‍ പങ്കെടുത്തത്‌. എല്ലാ കുട്ടികളെയും ഉണ്ണിക്കണ്ണനെ പോലെ കരുതണമെന്നാണ്‌ താന്‍ പറഞ്ഞത്‌. രാജാ രവിവര്‍മ്മ ഇല്ലായിരുന്നെങ്കില്‍ നമുക്ക്‌ കൃഷ്‌ണന്റെ ചിത്രങ്ങള്‍ കിട്ടുമായിരുന്നില്ല. നമ്മുടെ പൂജാമുറിയില്‍ ശിവകാശി പോസ്‌റ്ററുകള്‍ പൂജിക്കേണ്ടി വന്നേനെ. വിവാദത്തില്‍ ഏറെ ദുഖിക്കുന്നുവെന്നും ബീന പറയുന്നു.

Spread the love
English Summary: allegation against kozhikode mayor beena philip

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick